ബ്രഡ് കൊണ്ട് ഒരു മധുരം തയ്യാറാക്കിയാലോ ?
Dec 21, 2024, 07:45 IST
ആവശ്യമുള്ള ചേരുവകൾ
ബ്രഡ് - 6 എണ്ണം
നെയ്യ് - 4 സ്പൂൺ
പഞ്ചസാര - 4 സ്പൂൺ
അണ്ടിപരിപ്പ് - 8 എണ്ണം
ബദാം - 8 എണ്ണം
തയാറാക്കുന്ന വിധം:
ബ്രഡ് നീളത്തിൽ മുറിച്ച് നെയ്യിൽ തിരിച്ചും മറിച്ചും ഇട്ട് പൊരിച്ചെടുക്കുക. ശേഷം ഒരു പാനിൽ 3 സ്പൂൺ നെയ്യൊഴിച്ചു അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച അണ്ടിപരിപ്പും ബദാമും ഇട്ട് ഒന്ന് ഇളക്കിയതിന് ശേഷം ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക.
അതിലേക്ക് 4 സ്പൂൺ പഞ്ചസാരയും ചേർക്കുക. വെള്ളം തിളച്ചു വന്നതിന് ശേഷം ഫ്രൈ ചെയ്ത ബ്രഡ് അതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക.