കുട്ടികൾക്ക് ഉടൻ റെഡിയാക്കാം ബ്രെഡ് ഡിലൈറ്റ്

special paneer roll with bread.
special paneer roll with bread.

ഒരു ബൗളില്‍ പനീർ ചെറുതായി ഗ്രേറ്റ് ചെയ്തത് ചേര്‍ക്കാം. അതിലേക്ക് രണ്ടു സ്പൂൺ പൊടിയായി അരിഞ്ഞ കാപ്സിക്കവും വേണമെങ്കിൽ കാരറ്റും ചെറുതായി അരിഞ്ഞ സവാളയും അര ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും എരിവിന് അനുസരിച്ച് മുളക്പൊടിയും തക്കാളി സോസും ആവശ്യത്തിനുള്ള ഉപ്പും ഇത്തിരി കുരുമുളകും നുള്ള് ഗരം മസാലയും ചേർത്ത് നന്നായി മിക്സ് ചെയ്യണം.

tRootC1469263">

ശേഷം ബ്രെഡ് എടുത്ത് അരിക് ഭാഗം മുറിച്ച് മാറ്റാം. ചപ്പാത്തി റോൾ കൊണ്ട് ബ്രെഡ് പരത്തിയെടുക്കാം. ബ്രെഡിന് മുകളിൽ ടൊമാറ്റോ സോസ് പുരട്ടി അതിലേക്ക് പനീറിന്റെ കൂട്ട് വച്ച് ചുരുട്ടി എടുക്കാം. പാൻ വച്ച് ബട്ടർ ചേർത്ത് ഒാരോ ബ്രെഡ് റോളും തിരിച്ചും മറിച്ചുമിട്ട് മൊരിച്ചെടുക്കാം. നല്ല ടേസ്റ്റി പനീർ ബ്രെഡ് റോൾ റെഡി.

Tags