ബ്രെഡും ബീഫ് സ്റ്റ്യൂവും; ഒരു കിടിലം ബ്രേക്ഫാസ്റ്റ് തന്നെ

stew
stew

ഇതിനായി ആവശ്യമുള്ള സാധനങ്ങൾ
ബീഫ്– 500 ഗ്രാം
ഉരുളക്കിഴങ്ങ്– 200 ഗ്രാം
കാരറ്റ് – 150 ഗ്രാം
സവാള –2 എണ്ണം
വെളിച്ചെണ്ണ–ആവശ്യത്തിന്
ഇഞ്ചി– 1 ചെറിയ കഷ്ണം
പച്ചമുളക്– 5 എണ്ണം
വെളുത്തുള്ളി– 4 അല്ലി
തേങ്ങപ്പാൽ– 1 കപ്പ്
പട്ട, ഗ്രാംമ്പൂ, തക്കോലം–2 അല്ലെങ്കിൽ 3
കുരുമുളക് – 10 എണ്ണം (പൊടിവേണ്ട)
കറിവേപ്പില– 2 തണ്ട്

തയാറാക്കുന്നതിനായി ബീഫ് ഉപ്പ് ചേർത്ത ശേഷം വേവിച്ചെടുക്കുക. ഉരുളക്കിഴങ്ങും കാരറ്റും അത്യാവശ്യം വലുപ്പത്തിൽ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് സവാള നന്നായി വഴറ്റിയെടുത്ത ശേഷം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചേർക്കുക. ഇതിലേക്ക് ബീഫ് ചേര്‍ത്ത ശേഷം തേങ്ങയുടെ രണ്ടാം പാലും കൂടി ചേർക്കാം. തുടര്‍ന്ന് പട്ട, ഗ്രാംമ്പൂ, തക്കോലം കുരുമുളക് എന്നിവ ചേർക്കാം. കുറുകുമ്പോൾ കറിവേപ്പിലയും ഒന്നാം പാലും ചേർത്ത് കൊടുക്കാം. ഉപ്പ് നോക്കിയ ശേഷം ഇറക്കി വയ്ക്കാം. വളരെ പെട്ടന്ന് തന്നെ രുചികരമായ ഒരു ബീഫ് സ്റ്റ്യൂ റെഡി.

Tags