രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഒരു സൂപ്പ്
ചേരുവകൾ
മുരിങ്ങയില
തക്കാളി - 1
ഉള്ളി - 1
ഇഞ്ചി
വെളുത്തുള്ളി - 4 അല്ലി
ജീരകം - 1/2 ടീസ്പൂൺ
മല്ലി- 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി
കുരുമുളകു പൊടി
ഉപ്പ്
വെള്ളം
തയ്യാറാക്കുന്ന വിധം
മുരിങ്ങയില കഴുകി വൃത്തിയാക്കിയെടുക്കാം. ഒരു പാത്രത്തിൽ മുരിങ്ങയില, തക്കാളി അരിഞ്ഞത്, ചുവന്നുള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം.
അതിലേയ്ക്ക് വെള്ളം ഒഴിച്ച് തിളപ്പിക്കാം. പച്ചക്കറികൾ വെന്തതിനു ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, ജീരകം, മല്ലിയില എന്നിവ ചേർത്ത് കുക്കറിൽ അരച്ചെടുക്കാം.
ഇത് കോട്ടൺ തുണിയോ അരിപ്പയോ ഉപയോഗിച്ച് അരിച്ചെടുക്കാം. അരിച്ചെടുത്ത മിശ്രിതം ചൂടാക്കാം.
ഒരു നുള്ള് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് കുരുമുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
ഗുണങ്ങൾ
ഓറഞ്ചിനേക്കാൾ ഏഴിരട്ടി വിറ്റാമിൻ സി മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
പാലിനേക്കാൾ നാലിരട്ടി കാത്സ്യം മുരിങ്ങയിലയിൽ ഉണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്.
കാരറ്റിലുള്ളതിനേക്കാൾ നാലിരട്ടി വിറ്റാമിൻ എ (ബീറ്റാ കരോട്ടിൻ) ഇതിലുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ഇരുമ്പിന്റെ അംശം ധാരാളമുള്ളതിനാൽ വിളർച്ച തടയാനും ഇത് സഹായിക്കുന്നു.
മുരിങ്ങയിലയിൽ അടങ്ങിയ ഫൈബർ ദഹനത്തെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു.
ശരീരത്തിലെ അനാരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ മുരിങ്ങയിലയ്ക്ക് കഴിവുണ്ട്, ഇത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
.jpg)

