പ്രതിരോധ ശേഷി കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ

Fruits will no longer spoil; just do this
Fruits will no longer spoil; just do this

തണുപ്പുകാലത്ത് എപ്പോഴും ചൂട് വെള്ളം കുടിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ശരീരത്തിന് അതിജീവിക്കാൻ നല്ല പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതും വളരെ പ്രധാനമാണ്. ഈ പഴങ്ങൾ കഴിക്കൂ. 

തണുപ്പുകാലമായാൽ പനി, ചുമ, തൊണ്ട വേദന തുടങ്ങി പലതരം അസുഖങ്ങൾ വരുന്നു. അതിനാൽ തന്നെ ഈ സമയത്ത് ശരീരത്തിന് നല്ല പ്രതിരോധ ശേഷി ഉണ്ടാവേണ്ടതുണ്ട്. എപ്പോഴും ചൂട് വെള്ളം കുടിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ശരീരത്തിന് അതിജീവിക്കാൻ നല്ല പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതും വളരെ പ്രധാനമാണ്. സ്വാഭാവികമായി പ്രതിരോധ ശേഷി കൂട്ടാൻ ഈ പഴങ്ങൾ കഴിക്കൂ.
ആപ്പിൾ

tRootC1469263">

ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ ആപ്പിളിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.
ബെറീസ്

ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി തുടങ്ങിയവയിൽ ധാരാളം ആന്റിഓക്സിഡന്റ്‌കളും, ഫൈബറും, വിറ്റാമിനും, മിനറലുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.

സിട്രസ് പഴങ്ങൾ

ഓറഞ്ച്, മുന്തിരി, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, മിനറലുകൾ എന്നിവ ധാരാളമുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസിനെ കുറയ്ക്കുകയും പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്നു.

മാതളം

വിറ്റാമിൻ സി, അയൺ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ ധാരാളം മാതളത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു. കൂടാതെ അണുബാധകൾ, അലർജി, വീക്കം എന്നിവ തടയാനും മാതളം കഴിക്കുന്നത് നല്ലതാണ്.

കിവി

വിറ്റാമിൻ സി, കെ, ഫൈബർ എന്നിവ ധാരാളം കിവിയിൽ അടങ്ങിയിട്ടുണ്ട്. കിവിയിലുള്ള ആന്റിഓക്സിഡന്റുകളും മറ്റു പോഷകങ്ങളും പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു.

വാഴപ്പഴം

പ്രോട്ടീൻ, ഫൈബർ, മിനറലുകൾ തുടങ്ങിയവ ധാരാളം വാഴപ്പത്തിൽ അടങ്ങിയിട്ടുണ്ട്. ദിവസവും വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തോടെയിരിക്കാൻ നിങ്ങളെ സഹായിക്കുന്നു. കൂടാതെ ഇതിൽ പൊട്ടാസ്യം ഉള്ളതുകൊണ്ട് തന്നെ രക്ത സമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.
 

Tags