എളുപ്പത്തിലുണ്ടാക്കാം ഈ നീലച്ചായ

blue tea
blue tea

ചേരുവകള്‍

    ശംഖുപുഷ്പം- 6 എണ്ണം
    വെള്ളം- 2 കപ്പ്
    തേന്‍- ആവശ്യത്തിന്
    നാരങ്ങ നീര്- പാകത്തിന്
    പുതിനയില-2


തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ശംഖുപുഷ്പമിട്ട് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ പുതിനയില ചേര്‍ത്ത് തീ അണയ്ക്കാം. മധുരത്തിന് തേന്‍ ആവശ്യമായ അളവില്‍ ചേര്‍ത്ത് കൊടുക്കാം. മധുരം വേണ്ടാത്തവര്‍ക്ക് തേന്‍ ഒഴിവാക്കാം. നാരങ്ങ നീരും കൂടി ചേര്‍ത്ത് ചൂടോടെ കുടിയ്ക്കാം. നാരങ്ങ ചേര്‍ക്കുമ്പോള്‍ ചായയ്ക്ക് നിറം വ്യത്യാസം വരും. കടുത്ത നീലനിറം വേണമെന്നുള്ളവര്‍ നാരങ്ങ നീര് ഒഴിവാക്കണം.

Tags