ഇനി നിങ്ങൾക്കും തയ്യാറാക്കാം ബ്ലാക്ക് ഫോറസ്റ്

google news
cake

ആവശ്യമുള്ള സാധനങ്ങൾ:

    മൈ​ദ- ഒ​രു ക​പ്പ്
    പ​ഞ്ച​സാ​ര- അ​ര ക​പ്പ്
    കൊ​കോ പൗ​ഡ​ർ- കാ​ൽ ക​പ്പ്
    ബേ​ക്കി​ങ്​ പൗ​ഡ​ർ- ഒ​രു ടീ​സ്പൂ​ൺ
    ബേ​ക്കി​ങ്​ സോ​ഡ- കാ​ൽ ടീ​സ്പൂ​ൺ
    മു​ട്ട- ര​ണ്ട്
    വ​ാനി​ല എ​​െസ​ൻ​സ്- ഒ​രു ടീ​സ്പൂ​ൺ
    ബ​ട്ട​ർ- കാ​ൽ ക​പ്പ്
    വി​പ്പി​ങ്​ ക്രീം- ​ഒ​രു ക​പ്പ്
    പൊ​ടി​ച്ച പ​ഞ്ച​സാ​ര- ര​ണ്ട് ടേ​ബ്​​ൾ സ്​​പൂ​ൺ
    പ​ഞ്ച​സാ​ര ലാ​യ​നി- കാ​ൽ ക​പ്പ്
    ചോ​ക്ല​റ്റ്- ചെ​റു​താ​യി അ​രി​ഞ്ഞ​ത്
    ചെ​റി​പ്പ​ഴം- കാ​ൽ ക​പ്പ് 

തയാറാക്കേണ്ട വിധം:

ഡ്രൈ ​ഇ​ൻ​ക്രീ​ഡി​യ​ൻ​സ് എ​ല്ലാം ന​ന്നാ​യി അ​രി​ച്ചെ​ടു​ക്കു​ക. ഒ​രു ബൗ​ളി​ൽ ബ​ട്ട​റും പ​ഞ്ച​സാ​ര​യും ന​ന്നാ​യി ബീ​റ്റ് ചെ​യ്യു​ക. ഇ​തി​ലേ​ക്ക് മു​ട്ട​കൂ​ടി പൊ​ട്ടി​ച്ച് ബീ​റ്റ് ചെ​യ്യു​ക. ഡ്രൈ ​ഇ​ൻ​ക്രീ​ഡി​യ​ൻ​സും വ​ാനി​ല എ​െസ​ൻ​സും ഇ​തി​ലേ​ക്ക് ചേ​ർ​ത്ത് സ്പാ​ച്ചു​ല കൊ​ണ്ട് ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക. ഓ​യി​ൽ ഗ്രേ​സ് ചെ​യ്ത കേ​ക്ക് മോ​ൾ​ഡി​ലേ​ക്ക് മി​ശ്രി​തം ഒ​ഴി​ച്ച് ബേ​ക്ക് ചെ​യ്യാം. പ്രീഹീ​റ്റ് ചെ​യ്ത ഓ​വ​നി​ൽ 350 ഡി​ഗ്രി​യി​ൽ 30-35 മി​നി​റ്റ് കേ​ക്ക് ബേ​ക്ക് ചെ​യ്തെ​ടു​ക്കാം.

കേ​ക്ക് ത​യാ​റാ​കു​മ്പോ​ഴേ​ക്കും ഷു​ഗ​ർ സി​റ​പ്പ് ത​യാ​റാ​ക്കാം. കാ​ൽ​ക​പ്പ് വെ​ള്ളം ചൂ​ടാ​യി വ​രു​മ്പോ​ൾ അ​ത്ര​ത​ന്നെ പ​ഞ്ച​സാ​ര ചേ​ർ​ത്ത് ന​ന്നാ​യി ല​യി​പ്പി​ക്കു​ക. ഇ​ത് ചൂ​ടാ​റാ​ൻ അ​നു​വ​ദി​ക്കു​ക. ത​ണു​ത്ത ബൗ​ളെ​ടു​ത്ത് വി​പ്പി​ങ്​ സ്​​റ്റി​ഫാ​യി ബീ​റ്റ് ചെ​യ്യു​ക.​ ഇ​തി​ലേ​ക്ക് പൊ​ടി​ച്ച പ​ഞ്ച​സാ​ര​യും വ​ാനി​ല എ​െസ​ൻ​സും ചേ​ർ​ക്കു​ക.

കേ​ക്ക് ത​ണു​ത്തു​ ക​ഴി​ഞ്ഞാ​ൽ ലെ​യ​റാ​യി മു​റി​ക്കു​ക. ഓ​രോ ലെ​യ​റി​ലും ഷു​ഗ​ർ സി​റ​പ്പ് ബ്ര​ഷ് ചെ​യ്തു​കൊ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് വി​പ്പി​ങ്​ ക്രീം ​ഫി​ൽ ചെ​യ്യു​ക. അ​തി​നു മു​ക​ളി​ൽ മു​റി​ച്ചു​വെ​ച്ച ചെ​റീ​സ് വി​ത​റു​ക. ഓ​രോ ലെ​യ​റി​ലും ഇ​തേ പ്ര​വൃ​ത്തി തു​ട​രു​ക. ടോ​പ്പി​ങ്ങി​ൽ ക്രീം ​തേ​ച്ച​തി​നു ശേ​ഷം ചെ​റു​താ​യി അ​രി​ഞ്ഞ ചോ​ക്ല​റ്റും ചെ​റീ​സും കൊ​ണ്ട് ഇ​ഷ്​​ട​മു​ള്ള രീ​തി​യി​ൽ ഡെ​ക്ക​റേ​റ്റ് ചെ​യ്യാം. അ​ര​ മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​ൽ വെ​ച്ച് ത​ണു​പ്പി​ച്ച​തി​നു ശേ​ഷം കേ​ക്ക് മു​റി​ക്കാം.
 

Tags