കറുത്ത ഹൽവ ഇനി വീട്ടിൽ ഉണ്ടാക്കാം!
Nov 4, 2026, 11:10 IST
ചേരുവകൾ:
ഗോതമ്പ് – 1 കപ്പ്
പഞ്ചസാര – 2 കപ്പ്
തേങ്ങാപ്പാൽ – 1 കപ്പ്
നെയ്യ് – ½ കപ്പ്
ഏലക്കാപ്പൊടി – ½ ടീസ്പൂൺ
അണ്ടിപ്പരിപ്പ് – കുറച്ച്
തയ്യാറാക്കുന്ന വിധം:
ഗോതമ്പ് കുതിർത്ത് അരച്ച് പാൽ പിഴിഞ്ഞെടുക്കുക.
പാൽ അരിച്ചെടുത്ത് കുറച്ചുനേരം വെച്ച് തെളിഞ്ഞ വെള്ളം മാറ്റുക.
ഗോതമ്പുപാൽ, പഞ്ചസാര, തേങ്ങാപ്പാൽ എന്നിവ ചേർത്ത് കട്ടിയാകുന്നതുവരെ ഇളക്കുക.
കുറേശ്ശെ നെയ്യ് ചേർത്ത് തുടർച്ചയായി ഇളക്കുക.
ഹൽവ പാത്രത്തിൽ നിന്ന് വിട്ടുവരുമ്പോൾ അണ്ടിപ്പരിപ്പും ഏലക്കയും ചേർത്ത് പരത്തി തണുപ്പിക്കുക.
.jpg)

