കയ്പ്പില്ലാതെ ഒരു കിടിലൻ പാവയ്ക്ക അച്ചാർ; ചോറിനൊപ്പം സൂപ്പർ കോംബോ

bitter gourd pickle

ചേരുവകൾ
1. പാവയ്ക്ക – 4 മദ്ധ്യവലുപ്പം (വട്ടത്തിൽ അരിഞ്ഞത്)
2. ഇഞ്ചി അരിഞ്ഞത് – 1/2 കപ്പ്
3. വെളുത്തുള്ളി അരിഞ്ഞത് – 1/2 കപ്പ്
4. പച്ചമുളക് ചെറുതായി അരിഞ്ഞത് – 5–10 (രുചിക്ക് അനുസരിച്ച്). കാന്താരി മുളക് ഉപയോഗിക്കുന്നുവെങ്കിൽ അരിയാനോ ചെറുതാക്കാനോ ആവശ്യമില്ല.
5. കറിവേപ്പില – 2 തണ്ട്
6. ഉലുവ – 1/2 ടീസ്പൂൺ
7. കടുക് – 1 ടീസ്പൂൺ
8. എണ്ണ – 3–4 ടേബിൾസ്പൂൺ
9. വിനാഗിരി – 1 കപ്പ്
10. ഉപ്പ് – ആവശ്യത്തിന്
11. പഞ്ചസാര – 1/2 കപ്പ് (അല്ലെങ്കിൽ കയ്പ് ക്രമീകരിക്കാൻ ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം:
ഒരു പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. ഉലുവയും കടുകും പൊട്ടിച്ചെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, മുളക്, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക.
പിന്നീട് മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. പാവയ്ക്ക ചേർത്ത് 5 മിനിറ്റ് വരെ വഴറ്റുക. ശേഷം ഉപ്പ്, വിനാഗിരി, പഞ്ചസാര എന്നിവ ചേർത്ത് (രുചിക്ക് അനുസരിച്ച് ക്രമീകരിക്കുക) 2–3 മിനിറ്റ് തിളപ്പിക്കുക.
അടുപ്പിൽ നിന്ന് മാറ്റി തണുപ്പിച്ച് മുറുക്കിയ മൂടിയുള്ള ജാറിലേക്കു മാറ്റി വയ്ക്കുക.
 

Tags