പാവയ്ക്ക കൊണ്ട് ഒരു കിടിലൻ കൊണ്ടാട്ടം; ചോറിനൊപ്പം സൂപ്പർ!
ചേരുവകൾ
പാവയ്ക്ക – 2 എണ്ണം വട്ടത്തിൽ അരിഞ്ഞത്
കടലമാവ് – 3 ടേബിൾ സ്പൂൺ
കോൺഫ്ലവർ – 2 ടേബിൾ സ്പൂൺ
അരിപ്പൊടി – 1 ടേബിൾ സ്പൂൺ
മുളക് പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കായം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വട്ടത്തിൽ അരിഞ്ഞ ആദ്യം പാവയ്ക്കയുടെ കുരുക്കൾ മാറ്റണം. പിന്നാലെ അരിഞ്ഞുവെച്ച പാവയ്ക്കയിൽ അല്പം ഉപ്പ് പുരട്ടി 15 മിനിറ്റ് വെക്കുക. ശേഷം അതിൽ നിന്ന് വരുന്ന വെള്ളം നന്നായി പിഴിഞ്ഞു കളയുക. ഒരു പാത്രത്തിൽ കടലമാവ്, കോൺഫ്ലവർ, അരിപ്പൊടി, മുളക് പൊടി, മഞ്ഞൾപ്പൊടി, കായം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് പാവയ്ക്ക കഷ്ണങ്ങൾ ഇട്ട് നന്നായി യോജിപ്പിക്കുക. വെള്ളം ചേർക്കണ്ട, പാവയ്ക്കയിലെ വെള്ളം കൊണ്ട് തന്നെ മാവ് കഷ്ണങ്ങളിൽ പിടിച്ചോളും. ചൂടായ വെളിച്ചെണ്ണയിൽ ഇട്ട് നല്ല ഗോൾഡൻ നിറമാകുന്നത് വരെ വറുത്തെടുക്കുക.
.jpg)

