ബിസ്ക്കറ്റ് കപ്പ് തയ്യാറാക്കിയാലോ

DSD

ഒരു ബൗളിലേക്ക് മൂന്നു ടേബിൾ സ്പൂൺ ബട്ടറും, 80 ഗ്രാം ബ്രൗൺഷുഗറും, 80ഗ്രാം വൈറ്റ് ഷുഗറും ചേർത്തുകൊടുത്തതിനുശേഷം സ്പാറ്റ്‌ല ഉപയോഗിച്ച് മിക്സ് ചെയ്ത് യോജിപ്പിക്കുക, ഇതിലേക്ക് ഒരു മുട്ട ചേർത്ത് കൊടുത്തു വീണ്ടും യോജിപ്പിക്കാം ,രണ്ട് കപ്പ് മൈദ ഇട്ടു കൊടുത്തതിനുശേഷം വീണ്ടും നല്ലതുപോലെ യോജിപ്പിച്ച് സോഫ്റ്റ്‌ മാവാക്കി എടുക്കാം ,ഇതിലേക്ക് ചോക്കോ ചിപ്‌സും ചേർത്തു .

കൊടുക്കണം, എല്ലാം കൂടി യോജിപ്പിച്ചു കഴിഞ്ഞാൽ ഒരു പ്ലാസ്റ്റിക് റാപ്പർ കൊണ്ട് പൊതിഞ്ഞ് 15 മിനിറ്റ് ഫ്രീസറിൽ വയ്ക്കണം . ചെറിയ ചായ മഗ് കൾ എടുത്ത് ഓയിൽ ബ്രഷ് ചെയ്തു വയ്ക്കുക, 15 മിനിറ്റിനുശേഷം ഫ്രീസറിൽ വെച്ച മാവ് എടുത്ത് ചെറിയ ഉരുളകളാക്കി മഗ്ഗിനുള്ളിൽ വയ്ക്കണം ശേഷം കൈ ഉപയോഗിച്ച് മഗ് ഷേപ്പിൽ അകത്ത് പ്രസ് ചെയ്തു വെച്ചു കൊടുക്കുക.

 ബാക്കിയായ മാവിനെ ചെറിയ ത്രികോണാകൃതിയിൽ മുറിച്ചെടുത്തതിനു ശേഷം ബേക്കിങ് ട്രെയിൽ നിർത്തി വയ്ക്കാം, ഒപ്പം കോഫി മഗുകളും വയ്ക്കണം, ശേഷം നന്നായി ബേക്ക് ചെയ്തെടുക്കണം. ബേക്ക് ചെയ്തെടുത്ത ബിസ്ക്കറ്റ് ഗ്ലാസ് കൾ മഗ്ഗിനുള്ളിൽ നിന്നും എടുക്കുക, ഇതിനകത്തേക്ക് ചോക്ലേറ്റ് തേച്ചു കൊടുക്കണം,ചെറിയ കഷ്ണങ്ങളിൽ ചോക്ലേറ്റ് മുക്കിയതിനു ശേഷം മഗിനു പിടി വെച്ചുകൊടുക്കാം, ഇതിനെ ഫ്രീസ് ചെയ്ത് എടുത്താൽ കോഫി ഒഴിച്ചു കുടിക്കാം ഒപ്പം ഗ്ലാസ് കഴിക്കുകയും ചെയ്യാം.

Tags