പുറത്ത് ക്രിസ്പിയും ഉള്ളിൽ സോഫ്റ്റും ബട്ടൂരിയുടെ രുചിയിൽ തുടങ്ങാം ഒരു അടിപൊളി ദിവസം
ആവശ്യമായവ:
മൈദ - 2 cup
പാൽ - 1 cup
തൈര് - 1/2 cup
പഞ്ചസാര - 1 tbsp
ഉപ്പ് - പാകത്തിന്
തയാറാക്കുന്നവിധം :
പാല്, തൈര്,പഞ്ചസാര, ഉപ്പ് എന്നിവ ഒരു മിക്സിയിൽ നന്നായി അടിച്ചെടുക്കുക. അതിനുശേഷം അത് മൈദപ്പൊടി യിലേക്ക് ഒഴിച്ച് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ നന്നായി കുഴചെടുക്കുക.
ഉണ്ടാക്കുന്നതിന്റെ ഒരു മണിക്കൂർ മുന്നേ ഇങ്ങനെ ചെയ്തിരിക്കണം . പിന്നീട് ചെറിയ ഉരുളകളാക്കി എടുത്ത് ചപ്പാത്തിപ്പലകയിൽ വെച്ച് ചപ്പാത്തി പരത്തുന്നത് പോലെ പരത്തിയെടുക്കുക.ഇത് നടുവിലൂടെ മുറിക്കുക. ഓരോന്നായി തിളക്കുന്ന വെളിച്ചെണ്ണയിൽ ഇട്ട് മൂപ്പിച്ചെടുക്കുക. മുറിക്കാതെ യും ഉണ്ടാക്കാം. വലിയ ചീനച്ചട്ടി ഉണ്ടെങ്കിൽ ഒന്നിച്ച് ഇട്ടും ഉണ്ടാക്കാം. കടലക്കറി,ഇഷ്ട്ടു,കുറുമ എന്നീ കറികൾ ചേർത്ത് കഴിക്കാം. നല്ല സ്വാദിഷ്ടമായ ഒരു ഭക്ഷണമാണിത്.
.jpg)

