ഭരേലി വാങ്കി ; വഴുതനങ്ങയ്ക്കുള്ളിൽ ഒളിപ്പിച്ച മസാലക്കൂട്ട്; രുചിയിൽ മഹാരാഷ്ട്രൻ മാജിക്

Bhareli Vangi: A spice blend hidden inside brinjals—a touch of Maharashtrian magic in every bite.

 ചേരുവകൾ: ചെറിയ വഴുതനങ്ങ 8 എണ്ണം, നിലക്കടല ½ കപ്പ്, തേങ്ങ ചിരവിയത് ¼ കപ്പ്, എള്ള് 1 ടേബിൾസ്പൂൺ, സവാള 1 എണ്ണം, വെളുത്തുള്ളി 4 അല്ലി, മുളകുപൊടി 1 ടീസ്പൂൺ, മല്ലിപ്പൊടി 1 ടീസ്പൂൺ, പുളി അല്പം, ശർക്കര 1 ടീസ്പൂൺ, ഉപ്പ്, എണ്ണ.

തയ്യാറാക്കുന്ന വിധം: നിലക്കടലയും എള്ളും തേങ്ങയും വെവ്വേറെ വറുത്തെടുക്കുക. ഇവ സവാള, വെളുത്തുള്ളി, മുളകുപൊടി, മല്ലിപ്പൊടി, പുളി, ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക. വഴുതനങ്ങയുടെ അടിഭാഗം മുറിയാതെ നാലായി കീറി മസാലക്കൂട്ട് നിറയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി വഴുതനങ്ങ നിരത്തി ചെറുതീയിൽ വേവിക്കുക. ബാക്കിയുള്ള മസാലയും ആവശ്യത്തിന് വെള്ളവും ശർക്കരയും ചേർത്ത് മൂടിവെച്ച് കറി കുറുകുന്നതുവരെ വേവിക്കാം.

Tags