ബേക്കറി കേക്കുകളെ വെല്ലും രുചി; പഴുത്ത ചക്ക കൊണ്ട് ഇത്രയും സോഫ്റ്റ് കേക്ക് ഉണ്ടാക്കാമെന്ന് കരുതിയില്ല!
പഞ്ചസാര -അര കപ്പ്
വെള്ളം
ഗ്രാമ്പു -രണ്ട്
മൈദ -ഒരു കപ്പ്
ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ
ബേക്കിംഗ് സോഡാ -കാൽ ടീസ്പൂൺ
ഉപ്പ് -ഒരു നുള്ള്
മുട്ട -രണ്ട്
വാനില എസൻസ് -അര ടീസ്പൂൺ
എണ്ണ -കാൽകപ്പ്
ഫുഡ് കളർ
ചക്ക
ആദ്യം പഞ്ചസാര കാരമലൈസ് ചെയ്ത് എടുക്കാം ചൂടായ പാനിലേക്ക് പഞ്ചസാര ചേർത്തു കൊടുത്ത് ചെറിയ തീയിൽ ഇളക്കി യോജിപ്പിച്ച് ക്യാരമലൈസ് ചെയ്യുക പാകമാകുമ്പോൾ വെള്ളമൊഴിച്ചതിനുശേഷം തിളപ്പിച്ച് അലിയിപ്പിച്ച് തീ ഓഫ് ചെയ്യാം
tRootC1469263">ഒരു ബൗളിൽ ഡ്രൈ ഇൻഗ്രീഡിയൻസ് അരിച്ചെടുത്ത് വയ്ക്കാം ഇതിലേക്ക് പഞ്ചസാരയും ഗ്രാമ്പൂവും പൊടിച്ചെടുത്ത് ചേർക്കാം ഒരുമിച്ച് വേണം അരിക്കാൻ.
ഇനി മിക്സിയിലേക്ക് മുട്ട വാനില എസൻസ് എന്നിവ ചേർത്ത് അടിച്ചതിനുശേഷം എണ്ണയും ചേർത്ത് ഒന്നുകൂടി അടിക്കുക ഇനി മിക്സിയുടെ ജാറിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഡ്രൈ ഇൻഗ്രീഡിയൻസും എടുത്തു വച്ചിരിക്കുന്ന ഷുഗർ ക്യാരമലും ചേർത്ത് അടിച്ചെടുക്കാം ഇതെല്ലാം ഒരു ബൗളിലേക്ക് മാറ്റിയശേഷം ചക്ക അടിച്ചെടുത്ത് ഇതിലേക്ക് ചേർക്കാം രണ്ടു നുള്ള് ഫുഡ് കളർ ചേർത്താൽ നല്ല ഭംഗി ഉണ്ടാവും ഇനി ഈ ബാറ്ററിനെ കേക്ക് ടിന്നിലേക്ക് മാറ്റി നന്നായി ബേക്ക് ചെയ്തെടുക്കുക
.jpg)


