ഒരു അടിപൊളി റെസിപ്പി ഇതാ ..

laddu

ആവശ്യമായവ 

   നെയ്യ് – 1/2 കപ്പ് 
കടലമാവ് – 1 1/2 കപ്പ്‌ 
പഞ്ചസാര – 1 കപ്പ്‌ 
ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂൺ
ബദാം (ചെറുതായി അരിഞ്ഞത് ) – 1 ടേബിൾസ്പൂൺ
കശുവണ്ടിപരിപ്പ്  (ചെറുതായി അരിഞ്ഞത് )- 1 ടേബിൾ സ്പൂൺ  

തയാറാക്കുന്ന വിധം  

ചുവടുകട്ടിയുള്ള ഒരു പാനിൽ നെയ്യും കടലമാവും ചേർത്ത് ചെറു തീയിൽ നന്നായി റോസ്റ്റ് ചെയ്തെടുക്കുക. 8-10 മിനിറ്റിനു ശേഷം കടലമാവിന്റെ കളർ മാറിവരും. തീ ഓഫ്‌ ചെയ്തതിനു ശേഷം  ഈ മിശ്രിതം തണുക്കാനായി മാറ്റിവയ്ക്കുക. തണുത്തതിനു ശേഷം പൊടിച്ച പഞ്ചസാരയും ഏലയിക്കാ പൊടിച്ചതും ബദാമും കശുവണ്ടിപ്പരിപ്പും കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക. കുറേശ്ശെ എടുത്ത് ലഡ്ഡുവിന്റ  രൂപത്തിൽ ഉരുട്ടി എടുക്കുക. 

Tags