ഒരു മധുരപലഹാരം തയ്യാറാക്കിയാലോ ?
Dec 23, 2023, 18:15 IST
ആവശ്യമായവ
നെയ്യ് – 1/2 കപ്പ്
കടലമാവ് – 1 1/2 കപ്പ്
പഞ്ചസാര – 1 കപ്പ്
ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂൺ
ബദാം (ചെറുതായി അരിഞ്ഞത് ) – 1 ടേബിൾസ്പൂൺ
കശുവണ്ടിപരിപ്പ് (ചെറുതായി അരിഞ്ഞത് )- 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ചുവടുകട്ടിയുള്ള ഒരു പാനിൽ നെയ്യും കടലമാവും ചേർത്ത് ചെറു തീയിൽ നന്നായി റോസ്റ്റ് ചെയ്തെടുക്കുക. 8-10 മിനിറ്റിനു ശേഷം കടലമാവിന്റെ കളർ മാറിവരും. തീ ഓഫ് ചെയ്തതിനു ശേഷം ഈ മിശ്രിതം തണുക്കാനായി മാറ്റിവയ്ക്കുക. തണുത്തതിനു ശേഷം പൊടിച്ച പഞ്ചസാരയും ഏലയിക്കാ പൊടിച്ചതും ബദാമും കശുവണ്ടിപ്പരിപ്പും കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക. കുറേശ്ശെ എടുത്ത് ലഡ്ഡുവിന്റ രൂപത്തിൽ ഉരുട്ടി എടുക്കുക.