മനസിനെ തണുപ്പിക്കാൻ ഇത് കഴിച്ചു നോക്കു

berryup
berryup

ആവശ്യമായ വസ്തുക്കള്‍
ഓട്സ് 3/4കപ്പ്‌
തൈര് 4 ടേബിൾ സ്പൂൺ
സ്ട്രോബെറി സിറപ്പ് ആവശ്യത്തിന്
വാനില ഐസ്ക്രീം
സ്ട്രോ ബെറി ഒരു കപ്പ്‌ ( കഷണങ്ങൾ )

ബെറി അപ്പ്‌ ഉണ്ടാക്കുന്ന വിധം


ഓട്സ് ഡ്രൈറോസ്സ്റ്റ് ചെയ്തു മാറ്റി വയ്ക്കുക. ആവശ്യത്തിന് ഇതിലേക്ക് നട്ട്സ് ചേർത്ത് കൊടുക്കുക. അധികം പുളിയില്ലാത്ത തൈരും ആവശ്യത്തിന് സ്ട്രോബെറി സിറപ്പ് ചേർത്ത് മിക്സ്‌ ചെയ്തെടുക്കുക രണ്ടു ഭാഗവും ഓപ്പൺ ആയിട്ടുള്ള പാത്രo ഒരു ട്രേയിലോട്ട് വച്ചു കൊടുക്കുക. ആദ്യത്തെ ലയർ ആയി ഓട്സും നട്സും ഇട്ട് കൊടുക്കുക.

അതിനു ശേഷം തൈര് സ്ട്രോ ബെറി സിറപ്പും മിക്സ്‌ ചെയ്തത് ഇട്ട് കൊടുക്കുക.
ഐസ്ക്രീം അടുത്ത ലയർ ആയി ഇട്ട് കൊടുക്കുക. സ്ട്രോബെറി സിറപ്പ് ഒഴിച്ച് കൊടുക്കുക. സ്ട്രോ ബെറി കഷ്ണങ്ങൾ ഇട്ട് കൊടുക്കുക വീണ്ടും ഇതു പോലെ തന്നെ ലയർ ആയി ഇട്ട് കൊടുക്കുക. മുകളിൽ സ്ട്രോ ബെറി കഷ്ണങ്ങളും സിറപ്പും ഒഴിച്ച് കൊടുക്കുക. ബെറി അപ്പ്‌ റെഡി.

Tags