വെറും വയറ്റിൽ ഈത്തപ്പഴം കഴിക്കുന്നതിന് ഇത്രയേറെ ഗുണങ്ങളോ?

Dates

ഈത്തപ്പഴത്തിൽ കാർബോ ഹൈഡ്രേറ്റുകളും പ്രകൃതിദത്ത പഞ്ചസാരകളും ഉള്ളതിനാൽ ശരീരത്തിന് നല്ലരീതിയിൽ ഊർജം പ്രധാനം ചെയ്യുന്നു . ദിവസവും രാവിലെ ഈത്തപ്പഴം കഴിക്കുന്നത് ആ ദിവസം നമ്മെ ഊർജസ്വലരായി ഇരിക്കാൻ സഹായിക്കുന്നു. കൂടാതെ ഈത്തപ്പഴത്തിലെ ഫൈബർ ദഹനക്രമം ശരിയാക്കുന്നു. അതോടൊപ്പം അൾസർ തടയാൻ ഇത് സഹായിക്കുന്നു. 

ആസിഡിറ്റി, വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഈത്തപ്പഴം ഹൃദയാരോഗ്യത്തിനും നല്ലതാണ് . ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഈത്തപ്പഴത്തിലെ ആന്റിഓക്സിഡന്റുകൾ ഓർമ്മശക്തി വർധിപ്പിക്കാൻ സഹായകരമാണ്. അതോടൊപ്പം ഈ ആന്റിഓക്സിഡന്റുകളും മിനറൽസും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.


ഈത്തപ്പഴം രാവിലെ വെറും വയറ്റിൽ 2 മുതൽ 4 എണ്ണം വരെ കഴിക്കുന്നതാണ് ഉത്തമം. കൂടെ ചൂടുവെള്ളം കുടിച്ചാൽ ദഹനത്തിനും ടോക്സിൻ പുറന്തള്ളലിനും സഹായിക്കും.

Tags