മലയാളികളുടെ പ്രയ്യപ്പെട്ട വിഭവം
May 16, 2026, 20:40 IST
ചേരുവകൾ
തൈര്
കടുക്
ഉപ്പ്
ബീറ്റ്റൂട്ട്
എണ്ണ
ചുവന്നുള്ളി
ഇഞ്ചി
വെളുത്തുള്ളി
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരു ബൗൾ തൈരിലേയ്ക്ക് അൽപ്പം ഉപ്പും, കടുക് പൊടിച്ചതും ചേർത്തിളക്കി മാറ്റിവെയ്ക്കുക. ഒരു ബീറ്റ്റൂട്ട് ചെറുതായി അരിയുക അല്ലെങ്കിൽ ഗ്രേറ്റ് ചെയ്യുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി അഞ്ചോ ആറോ ചുവന്നുള്ളി ചെറുതായി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ വഴറ്റിയെടുക്കുക. അതിലേയ്ക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് കൂടി ചേർത്ത് വേവിക്കുക. ബീറ്റൂട്ട് നന്നായി വെന്തതിനു ശേഷം തൈരിലേയ്ക്കു ചേർത്തിളക്കുക.
.jpg)

