നിറത്തിലും രുചിയിലും വ്യത്സ്തമായ ഹെൽത്തി ബീറ്റ്‌റൂട്ട് മുറുക്ക് ഇനി വീട്ടിൽ തയ്യാറാക്കാം!
Sep 19, 2026, 16:20 IST
ചേരുവകൾ
അരിപൊടി – 2 കപ്പ്
കടലമാവ് – ½ കപ്പ്
വേവിച്ച് അരച്ച ബീറ്റ്‌റൂട്ട് – ½ കപ്പ്
എള്ള് – 1 ടീസ്പൂൺ
ജീരകം – ½ ടീസ്പൂൺ
കായപ്പൊടി – ഒരു നുള്ള്
വെണ്ണ – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിപൊടി, കടലമാവ്, എള്ള്, ജീരകം, കായപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക.
അതിലേക്ക് വെണ്ണയും ബീറ്റ്‌റൂട്ട് പേസ്റ്റും ചേർത്ത് നന്നായി യോജിപ്പിക്കുക.
കുറേശ്ശെ വെള്ളം ചേർത്ത് മൃദുവായ മാവ് കുഴയ്ക്കുക.
മുറുക്ക് അച്ചിൽ മാവ് നിറച്ച് എണ്ണ പുരട്ടിയ പ്ലേറ്റിലോ നേരിട്ട് ചൂടായ എണ്ണയിലോ മുറുക്ക് രൂപത്തിൽ പിഴിയുക.
മീഡിയം ചൂടിൽ സ്വർണ്ണനിറവും ക്രിസ്പിയുമാകുന്നതുവരെ വറുത്തെടുക്കുക.
തണുത്ത ശേഷം എയർടൈറ്റ് പാത്രത്തിൽ സൂക്ഷിക്കാം.
.jpg)

