ബീറ്റ്റൂട്ട് തോരൻ
ബീറ്റ്റൂട്ട് – 1 ( ചെറുതായി അറിയുകയോ ഗ്രേറ്റ് ചെയ്യുകയോ ചെയ്യാം )
ചെറിയ ഉള്ളി – 10 – 12
ചില്ലി ഫ്ളക്സ് – എരിവിനനുസരിച് ( ഞാൻ ഒന്നര ടീ സ്പൂൺ എടുത്തു ) കറിവേപ്പില
ഉപ്പ് – ആവശ്യത്തിന്
ചിരകിയ തേങ്ങ- 3 TBSP
എണ്ണ – 2 ടേബിൾ സ്പൂൺ
കടുക് -1 TSP
ബീറ്റ്റൂട്ട് പൊടിയായി അരിഞ്ഞ്, ഉപ്പ് ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക (2- 3 വിസിൽ മതിയാകും). ഒരു പാനിൽ എണ്ണ ഒഴിച്ച് , ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക .
ശേഷം ചെറിയ ഉള്ളി ചേർത്ത് വഴറ്റുക.
ഉള്ളി സോഫ്റ്റ് ആയാൽ കറിവേപ്പിലയും ചില്ലി ഫ്‌ളക്‌സും ചേർക്കാം .
ഇത് നന്നായി മൂത്തതിന് ശേഷം വേവിച്ചു വച്ചിരിക്കുന്ന ബീറ്റ്റൂട് ചേർക്കാം . ആവശ്യത്തിന് ഉപ്പിട്ട് ബീറ്റ്‌റൂട്ടിലെ വെള്ളമയം മാറുന്നത് വരെ ഇളക്കാം അതിനു ശേഷം എടുത്തു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് 2 മിനുറ്റ് ഇളക്കിയതിന് ശേഷം വാങ്ങി വെക്കാം .
വറ്റൽ മുളക് ചീന ചട്ടിയിൽ ഇട്ടു റോയ്സ്റ് ( dry Roast ) ചെയ്ത് മിക്സിയിൽ ചതച്ചെടുക്കുന്നതാണ് ചില്ലി ഫ്ളക്സ് .
തേങ്ങയുടെ അളവ് നിങ്ങളുടെ ഇഷ്ടാനുസരണം കൂട്ടാം .
.jpg)


