ചർമ്മത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യുന്ന സ്പെഷ്യൽ ഡ്രങ്ക്
May 4, 2026, 14:36 IST
ചേരുവകൾ
ബീറ്റ്റൂട്ട്- 1
ഈന്തപ്പഴം- 3
വാനില എസെൻസ്- 1ടീസ്പൂൺ
പാൽ- 2 കപ്പ്
കറുവാപ്പട്ട- 1
തയ്യാറാക്കുന്ന വിധം
ഒരു ഇടത്തരം വലിപ്പമുള്ള ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി വേവിച്ചെടുക്കാം.
അതിലേയ്ക്ക് കുരുകളഞ്ഞ 3 ഈന്തപ്പഴവും, ഒരു ടീസ്പൂൺ വാനില എസെൻസും, രണ്ട് കപ്പ് പാലും ചേർത്ത് അരച്ചെടുക്കാം.
ഒരു പാനിലേയ്ക്ക് ഇത് മാറ്റി അടുപ്പിൽ വയ്ക്കാം.
ഒരു കറുവാപ്പട്ട ചേർത്ത് മൂന്ന് മിനിറ്റ് തിളപ്പിക്കാം.
ശേഷം ഗ്ലാസിലേയ്ക്കു പകർന്ന് കുടിച്ചോളൂ.
.jpg)

