അതിഥികൾക്കായി വ്യത്യസ്തമായൊരു സ്റ്റാർട്ടർ; തയ്യാറാക്കാൻ വളരെ എളുപ്പം ഈ ബീറ്റ്റൂട്ട് ഹമ്മസ് ഡിപ്പ്

BeetrootHummusDip

  തയ്യാറാക്കുന്ന വിധം

ഭക്ഷണത്തിന് നിറവും പുതുമയും നൽകാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന വിഭവമാണ് ബീറ്റ്റൂട്ട് ഹമ്മസ്. ബീറ്റ്റൂട്ടിന്റെ തിളക്കമുള്ള നിറവും കടലയുടെ ക്രീമിയായ ഘടനയും ചേരുമ്പോൾ മനോഹരമായ ഒരു ഡിപ്പ് ലഭിക്കും. ബ്രെഡ്, ടോസ്റ്റ്, കുക്കുമ്പർ, കാരറ്റ് തുടങ്ങിയവയ്ക്കൊപ്പം ഇത് വിളമ്പാം.

ഒരു ഇടത്തരം ബീറ്റ്റൂട്ട്, ഒരു കപ്പ് വേവിച്ച കടല, ഒരു ടേബിൾസ്പൂൺ എള്ളെണ്ണയോ തഹിനിയോ, ഒരു വെളുത്തുള്ളി അല്ലി, ഒരു ടേബിൾസ്പൂൺ നാരങ്ങാനീര്, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവയാണ് ചേരുവകൾ. ബീറ്റ്റൂട്ട് വേവിച്ച് തണുപ്പിക്കുക. ശേഷം കടല, ബീറ്റ്റൂട്ട്, വെളുത്തുള്ളി, നാരങ്ങാനീര്, തഹിനി, ഉപ്പ് എന്നിവ മിക്സിയിൽ ചേർത്ത് അരയ്ക്കുക. മിശ്രിതം കൂടുതൽ മൃദുവാക്കാൻ ആവശ്യത്തിന് വെള്ളം ചേർക്കാം. ഒരു പാത്രത്തിലേക്ക് മാറ്റി മുകളിൽ അൽപം ഒലിവ് ഓയിൽ ഒഴിച്ച് വിളമ്പാം. ലഘുഭക്ഷണത്തിനൊപ്പം ഉപയോഗിക്കാവുന്ന വ്യത്യസ്തമായൊരു വിഭവമാണിത്.

Tags