തണുപ്പേകാൻ ബീറ്റ്റൂട്ട് ഹെൽത്തി കൂൾ പഞ്ച്

bt

ചേരുവകൾ:

    ബീറ്റ്റൂട്ട് - ഒരു ചെറിയ പീസ്
    പേരക്ക (guava) - ഒരെണ്ണം
    ചെറുനാരങ്ങ - ഒരെണ്ണം
    പഞ്ചസാര - അരക്കപ്പ്
    വെള്ളം - രണ്ടര ഗ്ലാസ്
    ബേസിൽ സീഡ് (optional) - 1 ടേബിൾസ്പൂൺ

തയ്യാറാക്കേണ്ടവിധം:

ബേസിൽ സീഡ് വെള്ളത്തിൽ ഇട്ടുവെച്ച് അല്പം കഴിഞ്ഞു വീർത്തു വരും. മറ്റുള്ള എല്ലാ ചേരുവകളും കൂട്ടി മിക്സിയിൽ അടിച്ചെടുക്കുക. ഒരു ജാറിലേക്ക്​ അരിച്ചെടുക്കുക. ശേഷം വെള്ളത്തിൽ ഇട്ടുവെച്ച ബേസിൽ സീഡ് ചേർക്കുക, കൂടെ ഐസ് ക്യൂബ്സും. ബീറ്റ്റൂട്ട് പേരക്കാ കൂൾ പഞ്ച് തയ്യാർ.

Tags