ബീറ്റ്‌റൂട്ട് കറി ഇങ്ങനെ തയ്യാറാക്കിയാലോ ?

beetroot

ചേരുവകൾ

ബീറ്റ്റൂട്ട് 1 എണ്ണം

ചുവന്നുള്ളി 10 എണ്ണം

പച്ചമുളക് 2 എണ്ണം

തേങ്ങയുടെ ഒന്നാം പാൽ ഒരു കപ്പ്

തേങ്ങയുടെ രണ്ടാം പാൽ അര കപ്പ്

വെളിച്ചെണ്ണ ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

കടുക് ഒരു നുള്ള്

തയ്യാറാക്കുന്ന വിധം.

ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷംകടുക് വറുത്തെടുക്കുക

പച്ചമുളകും ചുവന്നുള്ളിയും വഴറ്റിയതിലേക്ക് ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കാം.

ഉപ്പ് ചേര്‍ത്ത ശേഷം  രണ്ടാം പാലും കൂടി ചേർക്കാം. രണ്ടാം പാലിൽ കിടന്നു വേണം ബീറ്റ്റൂട്ട് വേവാൻ.

തുടര്‍ന്ന് അടച്ചു വച്ച് വേവിക്കാം. വെന്ത‌് ഒന്ന് വറ്റിച്ചെടുക്കാം. അവസാനം വെന്തു കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.

Tags