ഏറ്റവും മികച്ച ബീറ്റ്റൂട്ട് ബാർലി സൂപ്പ്

BeetrootBarleySoup

 ചേരുവകൾ

    ബാർലി- 1 കപ്പ്
    ബീറ്റ്റൂട്ട്- 2
    സവാള- 1
    തക്കാളി- 2
    വെളുത്തുള്ളി- 4
    വഴനയില- 1
    വെള്ളം- 1 ടേബിൾസ്പൂൺ
    ഒലിവ് എണ്ണ- 1 ടേബിൾസ്പൂൺ
    നാരങ്ങാ നീര്- 1 ടീസ്പൂൺ
    ഉപ്പ്- ആവശ്യത്തിന്
    കുരുമുളക്- ആവശ്യത്തിന് 
    വെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ബാർലി വൃത്തിയായി കഴുകി കുറച്ചു വെള്ളത്തിൽ 30 മിനിറ്റ് കുതിർത്തു വയ്ക്കാം.
    ബീറ്റ്റൂട്ട്, തക്കാളി, സവാള, എന്നിവ അരിഞ്ഞെടുക്കാം.
    ഒരു പാൻ അടുപ്പിൽ വച്ച് ഇടത്തരം തീയിൽ ചൂടാക്കാം.
    അതിലേയ്ക്ക് വെണ്ണ, അരിഞ്ഞെടുത്ത സവാള, തക്കാളി, വെളുത്തുള്ളി എന്നിവ ചേർത്തു വേവിക്കാം.
    സവാളയുടെയും വെളുത്തുള്ളിയുടെയും നിറം മാറി വരുമ്പോൾ തക്കാളിയും, ബീറ്റ്റൂട്ടും ചേർത്ത് 4 മിനിറ്റ് വേവിക്കാം.
    ബീറ്റ്റൂട്ട് സോഫ്റ്റായി വരുമ്പോൾ വഴനയില, ആവശ്യത്തിന് ഉപ്പ്, കുരുമുളക് എന്നിവ‌‌യ്‌ക്കൊപ്പം ഒരു കപ്പ് വെള്ളം ഒഴിച്ചു തിളപ്പിക്കാം.
    തിളച്ചു വരുമ്പോൾ തീ കുറച്ചു വച്ച് വീണ്ടും വേവിക്കാം. അതിലേയ്ക്ക് ബാർലി ചേർത്തിളക്കിക്കൊണ്ടിരിക്കാം. വെണ്ണ അലിയിച്ചെടുത്തതു ചേർക്കാം.
    ആവശ്യത്തിന് ഉപ്പും, അൽപം നാരങ്ങാ നീരും ചേർത്തിളക്കി യോജിപ്പിക്കാം.
    ചെറിയ തോതിൽ കട്ടിയായി വരുമ്പോൾ അടുപ്പണച്ച് ചൂടോടെ വിളമ്പി കഴിക്കാം. 

Tags