രാവിലെ ഒരു ഗ്ലാസ് മതി; പ്രോട്ടീനും വിറ്റാമിനുകളും നിറഞ്ഞ ഹെൽത്തി ഡ്രിങ്ക്
ഗുണങ്ങൾ നിറഞ്ഞ റാഗിയും ഒപ്പം ബീറ്റ്റൂട്ടും ബദാമും ഈന്തപ്പഴവും ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ഡ്രിങ്കുണ്ട്.
ചേരുവകൾ
റാഗി- 1/4 കപ്പ്
വെള്ളം- 2 കപ്പ്
ബദാം- 10
കസ്കസ്- ആവശ്യത്തിന്
ഈന്തപ്പഴം- ആവശ്യത്തിന്
ബീറ്റ്റൂട്ട്- 1
പാൽ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ രണ്ട് കപ്പ് വെള്ളമെടുക്കാം.
അതിലേയ്ക്ക് കാൽ കപ്പ് റാഗിപ്പൊടി ചേർത്ത് കട്ടകളില്ലാതെ ഇളക്കാം.
നന്നായി ഇളക്കി വെള്ളം വറ്റിച്ച് റാഗി കുറുക്കിയെടുക്കാം.
ബദാം, കസ്കസ്, ഈന്തപ്പഴം എന്നിവ അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
ഇതേ സമയം ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ് നന്നായി അരച്ച് ജ്യൂസ് അരിച്ചെടുക്കാം.
വെള്ളത്തിൽ കുതിർത്തു വച്ച് ഈന്തപ്പഴവും ബദാമും മിക്സിയിൽ അരയ്ക്കാം.
ഇതിലേയ്ക്ക് കുറുക്കിയെടുത്ത റാഗിയും ബീറ്റ്റൂട്ട് ജ്യൂസും ചേർക്കാം.
ശേഷം വെള്ളത്തിനു പകരം കുറച്ച് പാൽ ഒഴിച്ച് നന്നായി അരച്ചെടുക്കാം.
ഇത് ഒരു ഗ്ലാസിലേയ്ക്കു പകർന്ന് ഐസ്ക്യൂബും കസ്കസും ചേർത്ത് കുടിക്കാം.
.jpg)

