കുറഞ്ഞ ചേരുവകളിൽ തയ്യാറാക്കാം രുചിയൂറുന്ന നാടൻ ബീഫ് മെഴുക്കുപുരട്ടി

Beef Stir fry

ചേരുവകൾ
ബീഫ് വേവിക്കാൻ:
ബീഫ് (എല്ലില്ലാത്തത്) – 300 ഗ്രാം
മഞ്ഞൾപ്പൂടി – 1/2 ടീ സ്പൂൺ
ഉപ്പ് – പാകത്തിന്
മെഴുക്കുപുരട്ടി തയ്യാറാക്കാൻ:
ഇഞ്ചി – 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്)
സവാള – 1 ഇടത്തരം വലിപ്പം (അരിഞ്ഞത്)
പച്ചമുളക് – 3 എണ്ണം
വറ്റൽമുളക് ചതച്ചത് – 1 1/2 ടേബിൾ സ്പൂൺ
മുളകുപൊടി – 1/2 ടീ സ്പൂൺ
മഞ്ഞൾപ്പൂടി – 1/4 ടീ സ്പൂൺ
കുരുമുളക് പൊടി – 1/4 ടീ സ്പൂൺ
ഗരം മസാല – 1/4 ടീ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – 3 ടീ സ്പൂൺ
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: ബീഫ് വേവിക്കൽ
കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ചുവെച്ച ബീഫ് ഒരു പ്രഷർ കുക്കറിലേക്ക് മാറ്റുക.
ഇതിലേക്ക് അര ടീ സ്പൂൺ മഞ്ഞൾപ്പൂടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി കുക്കർ അടയ്ക്കുക.
4 വിസിൽ വരുന്നതുവരെ മീഡിയം ഫ്ലെയിമിൽ വേവിച്ചെടുക്കുക. പ്രഷർ പോയതിനു ശേഷം മാറ്റി വെക്കുക.
സ്റ്റെപ്പ് 2: മെഴുക്കുപുരട്ടി തയ്യാറാക്കൽ
ഒരു പാൻ അടുപ്പത്ത് വെച്ച് 3 ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
എണ്ണ ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.
ഇവയുടെ പച്ചമണം മാറി നന്നായി ഫ്രൈ ആയി വരുമ്പോൾ അരിഞ്ഞു വെച്ച സവാളയും കൂടെ കുറച്ചു കറിവേപ്പിലയും ചേർത്ത് വഴറ്റുക.
സവാള നന്നായി വഴന്നു വരുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൂടിയും ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക.
പൊടികൾ റോസ്റ്റ് ആയി വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ചേർക്കുക.
മസാലയുമായി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം 2 മിനിറ്റ് കഴിയുമ്പോൾ വറ്റൽമുളക് ചതച്ചതും കുറച്ചു കറിവേപ്പിലയും കൂടി ചേർക്കുക.
പാൻ അടച്ചുവെച്ച് 2 മിനിറ്റ് വേവിക്കുക.
പിന്നീട് പാൻ തുറന്ന് വെള്ളമെല്ലാം വറ്റി നന്നായി ഡ്രൈ ആയി വരുമ്പോൾ കുരുമുളക് പൊടിയും ഗരം മസാലയും ചേർക്കുക.
മസാലകളെല്ലാം ബീഫിൽ പിടിച്ച് നന്നായി മൊരിഞ്ഞു ഡ്രൈ ഫ്രൈ (Dry Fry) ആയി വരുന്ന പാകത്തിൽ വാങ്ങി വെക്കാം.
ചൂടുകുത്തരിച്ചോറിനൊപ്പമോ ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പമോ കഴിക്കാൻ ഏറ്റവും രുചികരമായ നാടൻ ബീഫ് മെഴുക്കുപുരട്ടി തയ്യാർ!

Tags