ബീഫ് കൊണ്ട് ഉഗ്രൻ കറി തയാറാക്കാം

beef
beef

തയ്യാറാക്കുന്ന വിധം 

നന്നായി കഴുകി വൃത്തിയാക്കിയ പോത്തിന്റെ കഷണങ്ങളിലേക്ക് ആവശ്യത്തിനുള്ള മുളക്പൊടിയും മല്ലിപൊടിയും മഞ്ഞപൊടിയും കുരുമുളക് ചതച്ചതും ആവശ്യത്തിനുള്ള ഉപ്പും മസാലയും ഇഞ്ചിവെളുത്തുള്ളി ചതച്ചതും ഇത്തിരി വിനാഗിരിയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം. ശേഷം കുക്കറിലിട്ട് ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി വേവിക്കാം. ഇറച്ചി വേവുന്ന സമയത്ത് ഗ്രേവി തയാറാക്കാം. മറ്റൊരു പാനിൽ എണ്ണ ചേർത്ത് ചൂടാകുമ്പോൾ കറുവപ്പട്ടയും ഏലയ്ക്കായയും ഗ്രാമ്പുവും പെരുംജീരകവും ചേർത്ത് നന്നായി വഴറ്റാം.

tRootC1469263">

അതിലേക്ക് നീളത്തിൽ അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർക്കാം, ശേഷം ചെറിയുള്ളി ഒരു കൈപ്പിടി ചേർക്കണം. ഒപ്പം സവാള നീളത്തിൽ അരിഞ്ഞതും മഞ്ഞപൊടിയും ചേർത്ത് നന്നായി വഴറ്റണം. ശേഷം വേവിച്ച ബീഫും അരിഞ്ഞുവച്ച പച്ചക്കായയും ആവശ്യത്തിനുള്ള ചതച്ച കുരുമുളകും ചുവന്നമുളകും ചേർത്ത് നന്നായി ഇളക്കാം. വെള്ളം വറ്റുന്നിടം വരെ അടച്ചുവച്ച് വേവിക്കാം. നല്ല കട്ടിയുള്ള പരുവമായി ബീഫ് എടുക്കാം. മസാലയൊക്കെ പിടിച്ച അടിപൊളി പോത്തും കായയും ചേർന്ന രുചിയാണ്. 

Tags