എരിവൂറും ബീഫ് ലിവര്‍ ഫ്രൈ
അവശ്യസാധനങ്ങൾ
ബീഫ് ലിവർ- അര കിലോ
ഉള്ളി അരിഞ്ഞത് – 4-5 ചെറിയ ഉള്ളി (1 സവാള)
ഇഞ്ചി വെളുത്തുള്ളി – ചതച്ചത് ഓരോ tbsp വീതം
പച്ചമുളക്, കറിവേപ്പില
കുരുമുളക് പൊടി – 1 or 1.5 tbsp (എരിവിനു അനുസരിച്ച്)
മഞ്ഞൾ പൊടി – 1/4 tsp
ഇറച്ചി മസാല – 1/2 tsp
ഉപ്പു, എണ്ണ
[മുളക് പൊടി ഇഷ്ടം ഉണ്ടെങ്കിൽ അതും കൂടി കാൽ സ്പൂണ്‍ ചേർക്കുക, അപ്പോൾ കുരുമുളക് പൊടിയുടെ അളവ് കുറയ്ക്കാൻ മറക്കരുത് (ഇത് ലിവർ പെപ്പർ ഫ്രൈ ആണ് ഉണ്ടാക്കിയിരിക്കുന്നത്]
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായ ശേഷം എണ്ണ ഒഴിക്കുക അതിൽക്ക ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ലേശം വെള്ളത്തിൽ മസാല കൂട്ട് കലക്കി ചേർത്ത് വഴന്നു വരുമ്പോൾ പച്ചമുളകും അരിഞ്ഞു വെച്ചിരിക്കുന്ന ലിവർ കഷ്ണങ്ങൾ ചേർത്തിളക്കി എടുക്കുക.
ശേഷം അതിലേക്ക് കുറച്ചു വെള്ളവും വളരെ കുറച്ചു ഉപ്പും ചേർത്ത് നന്നായി വേവിക്കുക. ഉപ്പു ആവശ്യത്തിനു അവസാനം മാത്രം ചേർത്താൽ മതി, ഇല്ലെങ്കിൽ കരൾ കഷ്ണങ്ങൾ കട്ടിയായി പോകാനും ഇടയുണ്ട്. അര മണിക്കൂറിൽ താഴെ വെള്ളം കുറച്ചു ചേർത്ത് വേവിക്കുക, അധികമായി ഇവ വേവിച്ചാൽ റബ്ബർ കഷ്ണങ്ങൾ പോലെ ആകാനും ഇടയുണ്ട്.
കറി വെള്ളം വറ്റി വന്നതിന് പിന്നാലെ അവ വരട്ടി എടുക്കുക, ഇതിലേക്ക് കറിവേപ്പിലയും 3-4 കുരുമുളക് ചതച്ചതും കൂടി ചേർത്ത് കഴിയുമ്പോൾ ബീഫ് ലിവർ ഫ്രൈ തയ്യാർ.
.jpg)

