വൈകുന്നേരങ്ങൾ കളറാക്കാൻ ഒരു സ്പെഷ്യൽ മലബാർ വിഭവം

Beef kizhi parotta

ചേരുവകൾ
പൊറോട്ട – 4 എണ്ണം (ചെറുതായി കീറിയത്)
ബീഫ് – 500 ഗ്രാം (വേവിച്ചത്)
സവാള – 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)
തക്കാളി – 2 എണ്ണം (അരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ
പച്ചമുളക് – 3 എണ്ണം (നീളത്തിൽ കീറിയത്)
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
പെരുംജീരകപ്പൊടി – ½ ടീസ്പൂൺ
കറിവേപ്പില – 2 തണ്ട്
മല്ലിയില – 2 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ബീഫ് വേവിക്കാൻ
ബീഫ്, ½ ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ 5–6 വിസിൽ വരെ വേവിക്കുക.
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി സവാള ചേർത്ത് സ്വർണ്ണനിറമാകുന്നതുവരെ വഴറ്റുക.
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
തക്കാളി ചേർത്ത് നന്നായി ഉടയുന്നതുവരെ വേവിക്കുക.
മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് ഇളക്കുക.
വേവിച്ച ബീഫും കുറച്ച് ബീഫ് സ്റ്റോക്കും ചേർത്ത് 5–10 മിനിറ്റ് ചെറുതീയിൽ വേവിക്കുക.
കീറിയ പൊറോട്ട ചേർത്ത് മസാല നന്നായി പിടിക്കുന്നതുവരെ ഇളക്കുക.
കറിവേപ്പിലയും മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യുക.
കിഴി തയ്യാറാക്കാൻ
ഒരു വാഴയില തീയിൽ ഒന്ന് വാട്ടിയെടുക്കുക.
തയ്യാറാക്കിയ ബീഫ്–പൊറോട്ട മിശ്രിതം വാഴയിലയിൽ വച്ച് പൊതിയുക.
നൂൽ കൊണ്ട് കെട്ടുകയോ ടൂത്ത്‌പിക്ക് ഉപയോഗിച്ച് ഉറപ്പിക്കുകയോ ചെയ്യുക.
ഒരു ചൂടായ ദോശക്കല്ലിൽ 2–3 മിനിറ്റ് വീതം ഇരുവശവും ചൂടാക്കി എടുക്കുക. ബീഫ്  കിഴി പൊറോട്ട റെഡി.

Tags