നല്ല നാടന്‍ ബീഫ് കാന്താരി പെരട്ട് തയ്യാറാക്കിയാലോ?

beeef kanthari peratt
beeef kanthari peratt

വേണ്ട ചേരുവകള്‍

1. വെളിച്ചെണ്ണ - അഞ്ച് ചെറിയ സ്പൂൺ

2. കടുക് - അര ചെറിയ സ്പൂൺ

3. ഇഞ്ചി അരിഞ്ഞത് - നാല് ചെറിയ സ്പൂൺ

 വെളുത്തുള്ളി അരിഞ്ഞത് - നാല് ചെറിയ സ്പൂൺ

 ചുവന്നുള്ളി - 100 ഗ്രാം, അരിഞ്ഞത്

പച്ചമുളക് - ഒന്ന്, അരിഞ്ഞത്

കറിവേപ്പില - ഒരു തണ്ട്

4. മല്ലിപ്പൊടി - രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി - അര വലിയ സ്പൂൺ

പെരുംജീരകംപൊടി - ഒരു ചെറിയ സ്പൂൺ

5.തക്കാളി - ഒന്ന് അരിഞ്ഞത്

6. ബീഫ് വൃത്തിയാക്കി ചതുരക്കഷണങ്ങളാക്കിയത് - 150 ഗ്രാം

7. കാന്താരി മുളക് - ആറ് എണ്ണം

പച്ചമുളക് - രണ്ട് എണ്ണം

ഇഞ്ചി അരിഞ്ഞത് - അര വലിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് - അര വലിയ സ്പൂൺ

കറിവേപ്പില - രണ്ട് തണ്ട്

ഏലയ്ക്ക - അഞ്ച് എണ്ണം

കറുവാപ്പട്ട - ഒരു കഷണം

കുരുമുളക് - അര വലിയ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

8. തേങ്ങാപ്പാൽ - രണ്ട് വലിയ സ്പൂൺ

തയ്യാറാക്കുന്ന വിധം 

    വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.
    ചുവന്നുള്ളി ബ്രൗൺ നിറമാകുമ്പോൾ ചെറുതീയിലാക്കി നാലാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക.
    മസാല മൂത്ത മണം വരുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.
    ഇതിലേക്ക് ഇറച്ചിക്കഷണങ്ങളും ചേർത്തിളക്കി ചെറുതീയിൽ വേവിക്കുക. ആവി വരുമ്പോൾ ഏഴാമത്തെ ചേരുവ മയത്തിൽ അരച്ചതും ചേർത്ത് ഇറച്ചി നന്നായി വേവിക്കുക. വെന്തു വരണ്ടു വരുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം.
 

Tags