കിടിലൻ ബീഫ് ഫ്രൈ ഉണ്ടാക്കാം

beef ularthiyath
beef ularthiyath

ചേരുവകള്‍

    ബീഫ് - 600 ഗ്രാം
    ഇഞ്ചി - 2 സ്പൂണ്‍
    വെളുത്തുള്ളി - 2 സ്പൂണ്‍
    ചെറിയ ഉള്ളി- 250 ഗ്രാം
    കറിവേപ്പില- 3 തണ്ട്
    പെരുംജീരകം പൊടി- 1 സ്പൂണ്‍
    അരിപ്പൊടി - 3 സ്പൂണ്‍
    മഞ്ഞള്‍ പൊടി- 1 സ്പൂണ്‍
    വെളിച്ചെണ്ണ- ആവശ്യത്തിന്
    വെള്ളം- 1 ഗ്ലാസ്സ്
    മുളക് പൊടി - 3 സ്പൂണ്‍
    ഗരംമസാല- 2 സ്പൂണ്‍
    മല്ലിപൊടി- 1 സ്പൂണ്‍
    ചുവന്ന മുളക് - 5 എണ്ണം
    നാരങ്ങാ നീര്- 2 സ്പൂണ്‍
    കോണ്‍ ഫ്‌ളോര്‍- 2 സ്പൂണ്‍
    തേങ്ങാക്കൊത്ത് -ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി


ആദ്യം ബീഫ് കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക.അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരം മസാല, നാരങ്ങാ നീര് ,ആവശ്യത്തിന് ഉപ്പ് എന്നിവയിട്ട് വെളിച്ചെണ്ണ ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക. ഇത് കുക്കറിലാക്കി കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായിട്ട് വേവിച്ച് എടുക്കണം.

ശേഷം ഇഞ്ചി, വെളുത്തുള്ളി, ചുവന്ന മുളക്, കറിവേപ്പില, പച്ചമുളക് എന്നിവ നന്നായിട്ട് ചതച്ചെടുക്കണം. വേവിച്ച് വെച്ചിട്ടുള്ള ബീഫിലേക്ക് ഇത് ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക.പെരുംജീരകപ്പൊടിയും, അരിപ്പൊടിയും, കോണ്‍ഫ്‌ളവറും ചേര്‍ത്ത് നന്നായിട്ട് മിക്‌സ് ചെയ്‌തെടുക്കുക. അതിനുശേഷം ഒരു കടായി വെച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ബീഫ് അതിലേക്ക് ചേര്‍ത്തു കൊടുത്തശേഷം ചെറിയ തീയില്‍ അത് നന്നായിട്ട് വറുത്തെടുക്കാം.

ഈ എണ്ണയില്‍ തന്നെ തേങ്ങാക്കൊത്ത് മൂപ്പിച്ചെടുക്കാം. ശേഷം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചുവന്ന മുളകും വെളുത്തുള്ളി ചെറുതായിട്ട് അരിഞ്ഞത് കറിവേപ്പിലയും ചേര്‍ത്ത് നന്നായിട്ട് വഴറ്റിയെടുത്ത് അതിലേക്ക് ബീഫ് കൂടി ചേര്‍ത്ത് കൊടുക്കാം. നന്നായി ഇളക്കി ഡ്രൈ ആക്കിയെടുക്കാം. 

Tags