ബീഫ് കൊണ്ട് ഉണ്ടാക്കാം അടിപൊളി പലഹാരം

Chicken – Paneer Cutlet

ചേ​രു​വ​ക​ൾ

    ബീ​ഫ് -1/2 കി​ലോ​ഗ്രാം
    ഉ​ള്ളി - 3 ക​പ്പ്
    ഉ​രു​ള​ക്കി​ഴ​ങ്ങ് - 3
    ഇ​ഞ്ചി - 2 ടേ​ബി​ൾ സ്പൂ​ൺ
    പ​ച്ച​മു​ള​ക് - 2
    മ​ഞ്ഞ​ൾ പൊ​ടി - 1/2 ടീ ​സ്പൂ​ൺ
    ഗ​രം മ​സാ​ല - 1 - 1.5 ടീ ​സ്പൂ​ൺ
    കു​രു​മു​ള​കു​പൊ​ടി - 1 ടീ ​സ്പൂ​ൺ
    ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ആ​ദ്യ​മാ​യി ഒ​രു കു​ക്ക​റി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങു വേ​വി​ച്ചു​ട​ച്ചു വ​യ്ക്കു​ക. പ്ര​ഷ​ർ കു​ക്ക​റി​ൽ ഇ​റ​ച്ചി​യി​ട്ടു അ​തി​ൽ മ​ഞ്ഞ​ൾ പൊ​ടി​യും ഗ​രം മ​സാ​ല പൊ​ടി​യും കു​രു​മു​ള​കു​പൊ​ടി​യും ഉ​പ്പും ചേ​ർ​ത്തു മ​യ​ത്തി​ൽ വേ​വി​ച്ചെ​ടു​ത്തു മി​ൻ​സ് ചെ​യ്തു മാ​റ്റി​വ​യ്ക്കു​ക. ഫ്രൈ​യി​ങ് പാ​നി​ൽ ഉ​ള്ളി, ഇ​ഞ്ചി, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല എ​ന്നി​വ വ​ഴ​റ്റു​ക.

മ​സാ​ല പൊ​ടി​യും കു​രു​മു​ള​കു​പൊ​ടി​യും ചേ​ർ​ത്തു വ​ഴ​റ്റി എ​ടു​ക്കു​ക.​ഒ​ട്ടും വെ​ള്ള​ത്തി​ന്‍റെ അം​ശം ഇ​ല്ലാ​തെ ആ​ക്കി മാ​റ്റി എ​ടു​ക്ക​ണം. ഇ​തി​ൽ ഉ​ട​ച്ചു​വ​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങു ചേ​ർ​ത്തു തീ ​ഓ​ഫ് ചെ​യ്തു ത​ണു​ക്കാ​ൻ വ​യ്ക്കാം. പി​ന്നീ​ട് മി​ൻ​സ് ചെ​യ്ത ഇ​റ​ച്ചി​യു​മാ​യി ചേ​ർ​ത്തു കൈ ​കൊ​ണ്ടു യോ​ജി​പ്പി​ച്ചു ഉ​രു​ള​ക​ളാ​ക്കി ക​ട്​​ല​റ്റ് ആ​കൃ​തി​യി​ൽ പ​ര​ത്തി വ​യ്ക്കു​ക.
ക​ട്​​ല​റ്റ് ത​യാ​റാ​ക്കാ​ൻ

ര​ണ്ടു പാ​ത്ര​ങ്ങ​ളി​ലാ​യി മു​ട്ട​യും ബ്ര​ഡ് പൊ​ടി​ച്ച​തും എ​ടു​ക്കു​ക. ക​ട്​​ല​റ്റ് ആ​ദ്യം മു​ട്ട​യി​ലും ശേ​ഷം ബ്ര​ഡ് പൊ​ടി​യി​ലും മു​ക്കി​യെ​ടു​ത്തു ചൂ​ടാ​യ എ​ണ്ണ​യി​ൽ ര​ണ്ടു​വ​ശ​വും ബ്രൗ​ൺ ക​ള​ർ ആ​കു​ന്ന​തു​വ​രെ വ​റു​ത്തെ​ടു​ക്കു​ക. ക്രി​സ്മ​സ്‌ സ്പെ​ഷൽ ബീ​ഫ്‌ ക​ട്​​ല​റ്റ്​ റെ​ഡി.

Tags