വൻപയർ മെഴുക്കുപുരട്ടി

vanpayar
vanpayar

 ചേരുവകൾ:-
വേവിച്ച വൻപയർ
ചെറിയ ഉള്ളി - കാൽ കപ്പ്
വെളുത്തുള്ളി - ആറ് അല്ലി
ഉണക്കമുളക് -  4 എണ്ണം
കറിവേപ്പില - 
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം:-
വൻപയർ നന്നായി കഴുകി ഒന്നര കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നാല് വിസിൽ വരുന്നതു വരെ പ്രഷർകുക്കറിൽ വേവിക്കുക.
ചെറിയ ഉള്ളിയും വെളുത്തുള്ളിയും  ഉണക്കമുളകും  നന്നായി ചതച്ചെടുക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചതച്ച മസാല ഇട്ട് വഴറ്റുക. നന്നായി മൂത്തു വരുമ്പോൾ  മഞ്ഞൾപ്പൊടിയും വേവിച്ചു വച്ച വൻപയറും  ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറിയ തീയിൽ വഴറ്റിയെടുക്കുക. രുചികരമായ വൻപയർ മെഴുക്കുപുരട്ടി തയാർ.
നോൺവെജ് കൂട്ടാൻ കഴിക്കുന്ന അതേ രുചിയാണ് ഈ മെഴുക്കുപുരട്ടിക്ക്

tRootC1469263">

Tags