ബനാന- ആല്‍മണ്ട് സ്മൂത്തി ഉണ്ടാക്കാം

almond milk shake
almond milk shake

ആവശ്യമായ ചേരുവകൾ:

വാഴപ്പഴം- 1
ബദാം പാൽ-1 കപ്പ്
ബദാം ബട്ടർ- 1 ടേബിൾസ്പൂൺ
ഐസ്-1/2 കപ്പ്

തയ്യാറാക്കുന്ന വിധം:

​ബനാന ആൽമണ്ട് സ്മൂത്തി വെറും അഞ്ച് മിനിറ്റിൽ ഉണ്ടാക്കാം. ഇതിനായി ആദ്യം മിക്സിയുടെ ജാറെടുക്കാം. ശേഷം അതിലേക്ക് എടുത്തുവെച്ചിരിക്കുന്ന വാഴപ്പഴം ഇടാം. ഇനി ഇതിന് മുകളിലേക്ക് ബദാം ബട്ടർ ചേർത്ത് നൽകാം. തുടർന്ന് ഒരു കപ്പ് പാൽ ഇതിലേക്ക് ഒഴിച്ചു നൽകാം. ഇത് ഇനി ചെറുതായി അടിച്ചെടുക്കാം. ശേഷം ജാർ തുറത്ത് ഐസ് കട്ടകൾ കൂടി ചേർത്ത് വീണ്ടും അടിച്ചെടുക്കാം. ഇതോടെ നല്ല സ്വീറ്റി സ്മൂത്തി റെഡി.

tRootC1469263">

Tags