പച്ചക്കായ ട്വിസ്റ്റർ കഴിച്ചിട്ടുണ്ടോ ?
May 11, 2026, 20:45 IST
ചേരുവകൾ
പച്ചകായ
മൈദ
കോൺഫ്ലോർ
അരിപ്പൊടി
വറ്റൽമുളക്
ഉപ്പ്
കുരുമുളകുപൊടി
വെള്ളം
എണ്ണ
ചാട്മസാല
തയ്യാറാക്കുന്ന വിധം
രണ്ട് പച്ചക്കായ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് നടുവെ മുറിക്കാം. ശേഷം തീരെ കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞെ് ഈർക്കിലോ അല്ലെങ്കിൽ ടൂത്ത്പിക്കോ ഉപയോഗിച്ച് നടുവേ കോർത്തെടുക്കാം.ഒരു ബൗളിലേയ്ക്ക് കാൽ കപ്പ് കോൺഫ്ലോർ, കാൽ കപ്പ് അരിപ്പൊടി, ഒന്നര ടീസ്പൂൺ മുളുകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, അൽപ്പം വെള്ളം എന്നിവ ചേർത്ത് മാവ് തയ്യാറാക്കാം. മുറിച്ചെടുത്ത കായ കഷ്ണങ്ങൾ ഇതിൽ മുക്കിയെടുക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി മാവിൽ മുക്കിയ കായ കഷ്ണങ്ങൾ വറുത്തെടുക്കാം. പുറമേ അൽപം ചാട്മസാല ചേർത്ത് ചൂടോടെ കഴിച്ചു നോക്കൂ.
.jpg)

