പത്ത് മിനിറ്റിൽ റെഡി ; സൂപ്പർ ടേസ്റ്റി റെസിപ്പി

banananaasnack

 ചേരുവകൾ

ശർക്കര
ഏത്തപ്പഴം പുഴുങ്ങിയത്
തേങ്ങ
ഏലയ്ക്കാപ്പൊടി
അരിപ്പൊടി

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് ശർക്കര പാനിലേയ്ക്ക് എടുത്ത് കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് ശർക്കര ലായനി തയ്യാറാക്കുക. ശർക്കര നന്നായി അലിഞ്ഞ് ലായനി ആയതിനു ശേഷം അതിലേയ്ക്ക് രണ്ട് ഏത്തപ്പഴം പുഴുങ്ങി ഉടച്ചെടുത്തത് കൂടി ചേർത്ത് ഇളക്കി കൊടുക്കുക. ഡ്രൈ ആയിട്ട് വരുന്നത് വരെ ഇളക്കുക. തുടർന്ന് അതിലേയ്ക്ക് കാൽ കപ്പ് തേങ്ങ ഗ്രേറ്റ് ചെയ്തത് ഇട്ട് കൊടുക്കുക. അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി കൂടി ചേർത്ത് ഇളക്കി ചേർക്കുക.

tRootC1469263">

കാൽ കപ്പ് വറുത്ത അരിപ്പൊടി അതിലേയ്ക്ക് ചേർത്ത് പാനിൽ നിന്നും വിട്ടു വരുന്ന പാകം ആകുന്നത് വരെ ഇളക്കുക. ശേഷം ഫ്ലെയിം ഓഫ് ചെയ്ത് ഏതു ഷേയ്പ്പിൽ ആണോ സേർവ് ചെയ്യേണ്ടത് അതിനു പറ്റിയ പാത്രത്തിൽ എടുത്ത് ആവിയിൽ വേവിക്കാൻ വെയ്ക്കുക. മീഡിയം ഫ്ലെയ്മിൽ പത്ത് മിനിറ്റ് കുക്ക് ചെയ്ത് എടുത്ത് ചൂടാറിയതിനു ശേഷം സേർവ് ചെയ്യുക.

Tags