ഈ ഡെസേർട്ട് തയ്യാറാക്കാൻ ഒരു നേന്ത്രപ്പഴം മതി

banana
banana

ചേരുവകൾ

    പഴം- 1
    ബ്രൗൺഷുഗർ- 1/2 കപ്പ്
    നെയ്യ്- 1 ടേബിൾസ്പൂൺ
    ഐസ്ക്രീം- ആവശ്യത്തിന്
    തേങ്ങ ചിരകിയത്- 1 പിടി
    റം

തയ്യാറാക്കുന്ന വിധം

    ഒരു പാൻ ചൂടാക്കി നെയ്യ് ചേർക്കാം.
    ഇതിലേയ്ക്ക് നന്നായി പഴുത്ത പഴം നീളത്തിൽ അരിഞ്ഞതു ചേർക്കാം.
    ഗോൾഡൻ ബ്രൗൺനിറമാകുന്നതു വരെ വേവിക്കാം.
    ഇതിലേയ്ക്ക് അര കപ്പ് ബ്രൗൺഷുഗർ ചേർത്ത് അലിയിക്കാം.
    പഞ്ചസാര അലിഞ്ഞു വരുമ്പോൾ ഒരു പിടി തേങ്ങ ചിരകിയതും അൽപം റമ്മും ചേർത്തിളക്കി യോജിപ്പിക്കാം.
    ശേഷം അടുപ്പണച്ച് പഴം മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം.
    ഇതിനു മുകളിലായി ഒരു സ്കൂപ്പ് ഐസ്ക്രീം ചേർക്കാം. അൽപം തേൻ കൂടി ഒഴിച്ച് കഴിച്ചു നോക്കൂ.

tRootC1469263">

Tags