വീട്ടിൽ തയ്യാറാക്കാം ബനാന കെച്ചപ്പ്

google news
kechap

ആവശ്യമായ സാധനങ്ങള്‍

പഴുത്ത ഏത്തപ്പഴം- 4 എണ്ണം

അര കപ്പ് വൈറ്റ് വിനാഗിരി

ഒരു കപ്പ് ബ്രൗണ്‍ ഷുഗര്‍

ഒരു ടീസ്പൂണ്‍ സോയ സോസ്

ഒരു ടീസ്പൂണ്‍ ചെറുതായി അരിഞ്ഞ വെളുത്തുള്ളി

ഒരു ടീസ്പൂണ്‍ ഇഞ്ചി അരച്ചത്

കാല്‍ ടീസ്പൂണ്‍ കറുവപ്പട്ട പൊടി

കുരുമുളക് പൊടി ഒരു ടീ സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി എടുക്കുക. ഇത് സ്പൂണോ ഉപയോഗിച്ച് ഉടച്ചെടുക്കണം. കട്ടിയുള്ള പാനില്‍ ഏത്തപ്പഴം ചൂടാക്കാന്‍ വെക്കാം. ഒപ്പം വിനാഗിരി, ബ്രൗണ്‍ ഷുഗര്‍, സോയ സോസ്, അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി അരച്ചത്, കറുവപ്പട്ട പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവയും ചേര്‍ക്കണം. ചെറു തീയില്‍ നന്നായി കൈവിടാതെ ഇളക്കി വേണം പാകം ചെയ്യാന്‍. എല്ലാം നന്നായി യോജിപ്പിച്ച് 16-18 മിനിറ്റ് വേവിച്ച് കഴിഞ്ഞ് തീ ഓഫാക്കാം. ആറിയ ശേഷം മിക്‌സിയില്‍ അരച്ചെടുത്താല്‍ ബനാന കെച്ചപ്പ് റെഡി. ഉണങ്ങിയ ജാറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് രണ്ടാഴ്ചയോളം ഉപയോഗിക്കാം.

Tags