നേന്ത്രപ്പഴം കഴിക്കാം ഈ അഞ്ച് രീതികളില്‍

banana
banana

വളരെയേറെ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങിയ ഘടകങ്ങളുടെ സ്രോതസായ ഇവ ആരോഗ്യത്തിന് ഏറേ നല്ലതാണ്. എന്നാല്‍ ഇവ കഴിക്കുന്നതിനും ചില രീതികളുണ്ടെന്നു പറയുകയാണ് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ റുജുത ദിവേകർ. 

വേനൽക്കാലത്ത് നേന്ത്രപ്പഴം കഴിക്കേണ്ട അഞ്ച് രീതികൾ ഇന്‍സ്റ്റഗ്രാമിലൂടെയാണ്  റുജുത പങ്കുവയ്ക്കുന്നത്. രാവിലെ നേന്ത്രപ്പഴം കഴിക്കുന്നതുവഴി അസിഡിറ്റിയും മൈ​ഗ്രെയ്നും കാലുകളുടെ കടച്ചിലും അകറ്റാമെന്നാണ് റുജുത പറയുന്നത്. 

അതുപോലെ ഇടനേരത്ത് നേന്ത്രപ്പഴം കഴിക്കുന്നതു വഴി ഊർജം കൂടുതൽ ലഭിക്കും. പാലിനോ പഞ്ചസാരയ്ക്കോ ഒപ്പം കഴിക്കുന്നതുവഴി തലവേദനയും മൈ​ഗ്രൈയ്നും മാറും. ഭക്ഷണം കഴിച്ചു കഴിഞ്ഞ് നേന്ത്രപ്പഴം കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കും. ഇനി നേന്ത്രപ്പഴം കൊണ്ടുണ്ടാക്കുന്ന മിൽക് ഷെയ്ക് വർക്കൗട്ടിനു ശേഷമുള്ള ഭക്ഷണമാക്കാമെന്നും റുജുത പറയുന്നു. 


 

Tags