കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്ന നമ്മുടെ സ്വന്തം നാടൻ പലഹാരം, നേന്ത്രപ്പഴം ഹൽവ എല്ലാവർക്കും ഇഷ്ടമാകും!

banana halwa

ചേരുവകൾ
നന്നായി പഴുത്ത നേന്ത്രപ്പഴം – 3 എണ്ണം
ശർക്കര (വെല്ലം) – 3 മുതൽ 4 കഷ്ണം വരെ (പാനി കാച്ചിയത്)
ഏലക്കാപ്പൊടി – 1/2 ടീ സ്പൂൺ
നെയ്യ് – 4 മുതൽ 6 ടേബിൾ സ്പൂൺ വരെ
അണ്ടിപരിപ്പ്, ബദാം, എള്ള്, തേങ്ങാക്കൊത്ത് (ആവശ്യാനുസരണം വറുത്തു ചേർക്കാൻ)
തയ്യാറാക്കുന്ന വിധം
സ്റ്റെപ്പ് 1: പഴം അരച്ചെടുക്കൽ
നന്നായി പഴുത്ത നേന്ത്രപ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. (ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം ചേർക്കാം, സാധാരണയായി വെള്ളം ചേർക്കാതെ അരയ്ക്കുന്നതാണ് നല്ലത്).
സ്റ്റെപ്പ് 2: ഹൽവ തയ്യാറാക്കൽ
ഒരു പാൻ അടുപ്പത്ത് വെച്ച് 2 സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക.
ഇതിലേക്ക് അരച്ചു വെച്ചിരിക്കുന്ന പഴം ചേർത്ത് പാനിൽ വെച്ച് നന്നായി കുറുകി വരുന്നതുവരെ വഴറ്റുക.
പഴം നന്നായി കുറുകി വരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കരപ്പാനിയും ഏലക്കാപ്പൊടിയും ചേർക്കുക.
ഇത് കൈവിടാതെ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. ഇടയ്ക്കിടെ അല്പം വീതം നെയ്യ് ഒഴിച്ചു കൊടുക്കുക.
ഹൽവ പാകമായി വരുമ്പോൾ പാനിൽ ഒട്ടിപ്പിടിക്കാതെ വിട്ടുതുടങ്ങും. ഈ സമയത്ത് നെയ്യിൽ വറുത്ത അണ്ടിപരിപ്പ്, ബദാം, എള്ള്, തേങ്ങാക്കൊത്ത് എന്നിവ വേണമെങ്കിൽ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.
സ്റ്റെപ്പ് 3: സെറ്റ് ചെയ്യൽ
ഒരു സ്റ്റീൽ പാത്രത്തിലോ ട്രേയിലോ അല്പം നെയ്യ് തടവി വെക്കുക.
തയ്യാറാക്കിയ ഹൽവ ഈ പാത്രത്തിലേക്ക് ഒഴിച്ച് ഒരേപോലെ ലെവൽ ചെയ്തു വെക്കുക.
ഇത് നന്നായി തണുത്ത ശേഷം ആവശ്യമായ ആകൃതിയിൽ കഷ്ണങ്ങളായി മുറിച്ചെടുക്കാം.
രുചികരവും സോഫ്റ്റുമായ നാടൻ പഴം ഹൽവ തയ്യാർ!

Tags