കുട്ടികൾക്ക് ഇഷ്ടമാകും ഫ്രൈഡ് ബനാന ബോൾസ്‌

balls

 

കുട്ടികൾക്ക് വളരെയധികം ഇഷ്ടമാകുന്ന സ്നാക്സുകളിലൊന്നാണ് ഫ്രൈഡ് ബനാന ബോൾസ്‌ . കുറച്ച് ചേരുവകൾ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്. എങ്ങനെയാണ് ഫ്രൈഡ് ബനാന ബോൾസ്‌ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

1. അരിപ്പൊടി                   അരകപ്പ്
    റവ                              ഒരു ടേബിൾ സ്പൂൺ
ഉപ്പ്                                     ഒരു നുള്ള്
2. ചെറുപഴം                       5 എണ്ണം
3. പഞ്ചസാര                     ഒരു ടേബിൾ സ്പൂൺ
4. തേങ്ങ ചുരണ്ടിയത്     ഒരു ടേബിൾ സ്പൂൺ
5. ഏലയ്ക്കപ്പൊടി           കാൽ ടീ സ്പൂൺ
6. എണ്ണ                                ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

* ഒന്നാമത്തെ ചേരുവകൾ യോജിപ്പിച്ചു വയ്ക്കുക.
* പഴം ഒരു ഫോർക്കു കൊണ്ട് നന്നായി ഉടച്ചു വയ്ക്കുക.
* അരിപ്പൊടി മിശ്രിതത്തിലേക്കു പഴം ഉടച്ചത്, പഞ്ചസാര, തേങ്ങ, ഏലയ്ക്കപ്പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ചു വയ്ക്കുക.
* എണ്ണ ചൂടായികഴിയുമ്പോൾ മാവ് ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ഇട്ട് വറുത്തു കോരുക.

Tags