വീട്ടില്‍ തയ്യാറാക്കാം ബനാന ബ്രെഡ്
ബനാന ബ്രെഡ് ചേരുവകള്‍
പഴുത്ത വാഴപ്പഴം - മൂന്നെണ്ണം
വെണ്ണ - 1/3 കപ്പ്
ബേക്കിംഗ് സോഡ - 1/2 ടീസ്പൂണ്‍
ഉപ്പ് - 1 നുള്ള്
പഞ്ചസാര - 3/4 കപ്പ്
മുട്ട - 1
വനില എസ്സന്‍സ് - അര ടീസ്പൂണ്‍
മൈദ- ഒന്നരക്കപ്പ്
ടൂട്ടി ഫ്രൂട്ടി - കാല്‍ക്കപ്പ്
തയ്യാറാക്കുന്ന വിധം
ഓവന്‍ 350°F (175°C) വരെ ചൂടാക്കി വെണ്ണ ഒരു കേക്ക് പാനില്‍ ഉരുക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് വെണ്ണ നല്ലതുപോലെ പുരട്ടി മാറ്റി വെക്കണം. പിന്നീട് ഒരു വാഴപ്പഴം ന്ല്ലതുപോലെ ഉടച്ച് വെണ്ണ ചേര്‍ക്കുക. ശേഷം പഴുത്ത വാഴപ്പഴം പൂര്‍ണ്ണമായും മിനുസമാര്‍ന്നതുവരെ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ഉടച്ചെടുക്കുക. പിന്നീട് ബാക്കിയുള്ള ചേരുവകളും മൈദയും ബേക്കിംഗ് സോഡയും ഉപ്പും ചേര്‍ത്ത് ഇളക്കുക. പഞ്ചസാര, അടിച്ച മുട്ട, വാനില എസ്സന്‍സ് എന്നിവ ചേര്‍ത്ത് ഇളക്കുക. ഈ കേക്ക് ബാട്ടര്‍ നിങ്ങളുടെ ബ്രഡ് വെക്കാന്‍ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് മാറ്റുക. 350°F (175°C) യില്‍ 55 മുതല്‍ 65 മിനിറ്റ് വരെ ബേക്ക് ചെയ്യുക. ബ്രഡ് വെന്തോ എന്നറിയുന്നതിന് വേണ്ടി ടൂത്ത് പിക് ഉപയോഗിച്ച് നടുഭാഗത്ത് കുത്തി നോക്കുക. വെന്ത് കഴിഞ്ഞെങ്കില്‍ ഓവനില്‍ നിന്ന് മാറ്റാം.
tRootC1469263">ഉടന്‍ തന്നെ ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അതിന് ശേഷം തണുത്തതിന് ശേഷം ഉപയോഗിക്കാം. ബ്രഡ് നല്ലതുപോലെ തണുത്തതിന് ശേഷം മാത്രമേ മുറിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം അത് പൊട്ടിപ്പോവുന്നു. ബ്രഡ് ദീര്‍ഘസമയം സൂക്ഷിക്കുന്നതിന് വേണ്ടി നല്ലതുപോലെ പൊതിഞ്ഞ് 5 ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇത്ര ദിവസം ഇത് കേടാകാതെ ഫ്രഷ് ആയി ഇരിക്കുന്നു.
ബ്രഡ് കേട് കൂടാതെ ഇരിക്കുന്നതിന് അതിലെ ചേരുവകള്‍ സഹായിക്കുന്നു. കാരണം ഇതില്‍ പഴം, മുട്ട, വെണ്ണ എന്നിവയെല്ലാം ഈര്‍പ്പം അടങ്ങിയിട്ടുള്ളതാണ്. ഇതാണ് ബ്രഡ് വരണ്ട് പോവാതെ സൂക്ഷിക്കുന്നതിന് സഹായിക്കുന്നത്. ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഇത് നല്ലൊരു എയര്‍ടൈറ്റ് കണ്ടെയ്‌നറിന്റെ അടിയിലോ സിപ്പ്-ടോപ്പ് ബാഗിലോ ഒരു പേപ്പര്‍ ടവല്‍ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. തുടര്‍ന്ന് മറ്റൊരു പേപ്പര്‍ ടവല്‍ ഉപയോഗിച്ച് ബ്രഡ് നല്ലതുപോലെ പൊതിയുക. കണ്ടൈയനര്‍ നല്ലതുപോലെ അടക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൃത്യമായി സൂക്ഷിച്ചാല്‍ രണ്ട് മുതല്‍ നാലം മാസം വരെ ഇത് കേടാകാതെ നില്‍ക്കുന്നു.
.jpg)


