ഏത്തപ്പഴം ബോണ്ട റെസിപ്പി ഇതാ
ആവശ്യമായ ചേരുവ
ഏത്തപ്പഴം -5 എണ്ണം
വെളിച്ചെണ്ണ-ആവശ്യത്തിന്
ഉപ്പ്- കാൽ ടീസ്‌പൂണ്‍
സവാള- 2 എണ്ണം (ചെറുതായി അരിഞ്ഞത്)
മുളക്പൊടി- 2 ടീസ്‌പൂണ്‍
കടലമാവ്- 3 ടേബിൾ സ്‌പൂണ്‍
ജീരകം: 1/2 ടീസ്‌പൂണ്‍
പച്ചമുളക്: 2 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി: 1 ചെറിയ കഷ്ണം
കറിവേപ്പില: ആവശ്യത്തിന് (അരിഞ്ഞത്)
തയ്യാറാക്കുന്ന വിധം
ആദ്യം നല്ല നീളൻ ഏത്തപ്പഴം വെള്ളത്തിലിട്ട് പുഴുങ്ങിയെടുക്കുക. പുഴുങ്ങിയെടുത്ത പഴം തൊലി കളഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റി ചെറുതായി മുറിച്ച് കഷ്‌ണങ്ങളാക്കിയെടുക്കാം. കഷ്‌ണങ്ങളാക്കിയെടുത്ത പഴം നന്നായി സ്‌പൂണ്‍ വച്ച് ഉടച്ച് പേസ്റ്റ് രൂപത്തിലാക്കി കുറച്ച് സമയത്തേയ്‌ക്ക് മാറ്റി വയ്‌ക്കാം.
അതിനുശേഷം സവാള വളരെ ചറുതായി അരിഞ്ഞെടുക്കുക. ശേഷം പച്ചമുളക് കഴുകി നന്നായി അരിഞ്ഞെടുക്കുക. ഇഞ്ചിയും ഇതുപോലെ മുദുവായി അരിഞ്ഞെടുക്കാം. അൽപം കറിവേപ്പിലയും നന്നായി കഴുകി തുടച്ച് ചെറുതായി അരിയാം. നേരത്തെ ഉടച്ച് മാറ്റിവച്ച പഴത്തിലേയ്‌ക്ക് അരിഞ്ഞ് വച്ച സവാള, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക. ശേഷം ഇതിലേയ്‌ക്ക് ആവശ്യത്തിന് മുളക്, കടലമാവ്,ഉപ്പ് എന്നിവ ചേർത്ത് നന്നായി വീണ്ടും ഇളക്കി യോജിപ്പിക്കുക. നന്നായി യോജിപ്പിച്ച് കുറച്ച് സമയത്തേയ്‌ക്ക് ഇത് മാറ്റിവയ്‌ക്കാം.
അതിനുശേഷം ഒരു വലിയ ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. തിളച്ചു വരുന്ന എണ്ണയിലേയ്‌ക്ക് തയ്യാറാക്കി വച്ച മിശ്രിതം ഓരോ സ്‌പൂണ്‍ വീതം ഒഴിച്ച് വറുത്ത് എടുക്കുക. നിറം മാറി വരുന്നതു വരെ മിശ്രിതം വേവാൻ സമയം നൽകണം. നിമിഷം നേരം കൊണ്ട് ഇതാ സ്വാദേറിയ 'ഏത്തപ്പഴം ബോണ്ട' റെഡി. ഇത് നാലുമണി പലഹാരമായി കഴിക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്‌ടപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല.
.jpg)

