മസാല ചപ്പാത്തി ചുട്ടെടുത്തോളൂ

chappathi role
chappathi role

ചേരുവകൾ

    ഉരുളക്കിഴങ്ങ്
    സവാള
    വെളുത്തുള്ളി
    ഇഞ്ചി
    തക്കാളി
    മല്ലിയില
    പെരുംജീരകം
    വെളിച്ചെണ്ണ
    നെയ്യ്
    ഗോതമ്പ് പൊടി
    മഞ്ഞൾപ്പൊട
    മുളകുപൊടി
    ഗരംമസാല
    ഉപ്പ്

    ആവശ്യമുള്ള ഗോതമ്പ് പൊടി ഒരു പാത്രത്തിലെടുത്ത് ഉപ്പും, എണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം.
    ഇതിലേയ്ക്ക് ഇളം ചൂടുള്ള വെള്ളം ഒഴിച്ച് മാവ് കുഴച്ച് അരമണിക്കൂർ മാറ്റി വയ്ക്കാം.
    ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
    അതിലേയ്ക്ക് ജീരകം, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്തു വഴറ്റാം.
    ഇവ ഇളം ബ്രൗൺ നിറമാകുമ്പോൾ സവാള ചെറുതായി അരിഞ്ഞതും ചേർത്തു വഴറ്റാം. ശേഷം തക്കാളി കൂടി ചേർക്കാം.
    പച്ചക്കറികൾ നന്നായി വെന്തതിനു ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല ആവശ്യത്തിന് ഉപ്പ്എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
    പുഴുങ്ങി ഉടച്ചെടുത്ത ഉരുളക്കിഴങ്ങും ഇതിലേയ്ക്കു ചേർത്തു വേവിക്കാം.
    അടുപ്പണച്ച് അൽപം മല്ലിയില കൂടി ചേർത്തു മാറ്റി വയ്ക്കാം.
    കുഴച്ചു വച്ചിരിക്കുന്ന ചപ്പാത്തി മാവ് ചെറിയ ഉരുളകളാക്കി പരത്താം.
    അതിലേയ്ക്ക് മസാല വച്ചു മടക്കിയെടുക്കാം.
    ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അൽപം നെയ്യ് പുരട്ടാം. ചൂടായ പാനിൽ ചപ്പാത്തി ചുട്ടെടുക്കാം

tRootC1469263">

Tags