മസാല ദോശ ചുട്ടെടുക്കാം സിംപിളായി

dosa

ചേരുവകൾ 

ദോശ മാവിന്

    പച്ചരി - 3 കപ്പ്
    ഉഴുന്ന് - 1 കപ്പ്
    ഉലുവ - 1 ടീസ്പൂൺ
    വെള്ളം, ഉപ്പ് - ആവശ്യത്തിന്

മസാലയ്ക്ക് (ഉരുളക്കിഴങ്ങ് കറി)

    ഉരുളക്കിഴങ്ങ് - 3 എണ്ണം (വേവിച്ച് ഉടച്ചത്)
    സവാള - 1 വലുത് (നേരിയതായി അരിഞ്ഞത്)
    പച്ചമുളക് - 2 എണ്ണം (നെടുകെ കീറിയത്)
    ഇഞ്ചി - 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
    കടുക് - 1 ടീസ്പൂൺ
    കറിവേപ്പില, മഞ്ഞൾപ്പൊടി, ഉപ്പ്, എണ്ണ - ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

മാവ് തയ്യാറാക്കൽ:

    പച്ചരി, ഉഴുന്ന്, ഉലുവ എന്നിവ 8 മണിക്കൂർ വെള്ളത്തിൽ കുതിർക്കാം.
    ഇവ ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കാം. ആദ്യം ഉഴുന്ന് വേണം അരച്ചെടുക്കാൻ.
    അരച്ച മാവിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത്, 8-10 മണിക്കൂർ പുളിക്കാൻ വെക്കാം.

മസാല തയ്യാറാക്കൽ

    ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ അതിൽ ചേർത്തു വഴറ്റാം.
     
    ഇതിലേക്ക് സവാള അരിഞ്ഞതു ചേർത്ത് വെന്തുവരുമ്പോൾ മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കാം.
    വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.

മസാല ദോശ തയ്യാറാക്കൽ

    ദോശക്കല്ല് നന്നായി ചൂടാക്കി അല്പം എണ്ണ പുരട്ടാം.
    ചൂടായ കല്ലിലേക്ക് ഒരു തവി മാവൊഴിച്ച്, വൃത്താകൃതിയിൽ കട്ടി കുറച്ച് പരത്താം.
    ചുറ്റും അല്പം എണ്ണ തൂവി, ദോശ മൊരിയുമ്പോൾ മസാല നടുവിൽ വെക്കാം. ശേഷം ദോശ മടക്കി ചൂടോടെ വിളമ്പാം
    ഇത് തേങ്ങാ ചട്ണിയും സാമ്പാറും ചേർത്ത് കഴിക്കാം.

Tags