ഒട്ടും എണ്ണ ചേർക്കാതെ ചപ്പാത്തി ചുട്ടെടുക്കാം
Dec 26, 2025, 11:55 IST
ചേരുവകൾ
ഗോതമ്പ് പൊടി- 3 കപ്പ്
ഉപ്പ്- 1 ടീസ്പൂൺ
വെള്ളം- ആവശ്യത്തിന്
നെയ്യ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് അൽപം വെള്ളം നിറച്ച് ചൂടാക്കാം.
അതിലേയ്ക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കാം.
ശേഷം അടുപ്പണച്ച് അതിലേയ്ക്ക് മൂന്ന് കപ്പ് ഗോതമ്പ് പൊടി ചേർത്തിളക്കാം.
തണുത്തതിനു ശേഷം ഒരു സ്പൂൺ നെയ്യ് ഒഴിച്ച് കൈ ഉപയോഗിച്ച് ഇത് നന്നായി കുഴച്ചെടുക്കാം.
ശേഷം ചെറിയ ഉരുളകളാക്കി അൽപ സമയം അടച്ചു വയ്ക്കാം.
ഇനി കട്ടി കുറച്ച് പരത്തിയെടുക്കാം.
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് പരത്തിയെടുത്ത ചപ്പാത്തി വച്ചു ചുട്ടു നോക്കൂ.
.jpg)


