നല്ല മഴയത്ത് കഴിക്കൂ ഇത്
Jul 30, 2026, 18:40 IST
ചേരുവകൾ
അവൽ
ബദാം
ഉണക്കമുന്തിരി
അണ്ടിപരിപ്പ്
പച്ചമുളക്
വറ്റൽമുളക്
കറിവേപ്പില
നിലക്കടല
വെളിച്ചെണ്ണ
വെളുത്തുള്ളി
കടലപരിപ്പ്
മഞ്ഞൾപ്പൊടി
കായം
പഞ്ചസാര
മുളകുപൊടി
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ അൽപ്പം വെളിച്ചെണ്ണയെടുത്ത് അടുപ്പിൽവെച്ച് ചൂടാക്കുക. ആവശ്യത്തിന് അവൽ എണ്ണയിലേയ്ക്കിട്ട് വറുത്തു മാറ്റി വെയ്ക്കുക.
കുറച്ച് ഉണക്കമുന്തിരി, അണ്ടിപരിപ്പ്, നിലക്കടല, വെളുത്തുള്ളി, വറ്റൽമുളക് എന്നിവയും അതേ എണ്ണയിൽ വറുത്തെടുത്ത് അവലിലേയ്ക്കു ചേർക്കുക. കുറച്ച് കടലപരിപ്പ് വറുക്കാതെ തന്നെ ചേർക്കുക.
കുറച്ചു പഞ്ചസാര, മുളകുപൊടി, കായം, മഞ്ഞൾപ്പൊടി എന്നിവ പൊടിച്ച് അവലിലേയ്ക്കു ചേർത്ത് ഇളക്കുക. അവൽ മിക്സ്ചർ തയ്യാർ.
.jpg)

