ഇനി വീട്ടിൽ തന്നെയുണ്ടാക്കാം ഈ വൈറൽ ഐറ്റം

avilmilkrecipe

 ചേ​രു​വ​ക​ൾ

    അ​വ​ൽ – ഒ​രു ക​പ്പ്
    പാ​ൽ – ര​ണ്ട് വ​ലി​യ ക​പ്പ്
    പ​ഞ്ച​സാ​ര – അ​ര​ക്ക​പ്പ്
    ഏ​ല​യ്ക്ക ച​ത​ച്ച​ത് – ര​ണ്ട്
    ക​ശു​വ​ണ്ടി – പ​ത്ത്
    ഉ​ണ​ക്ക​മു​ന്തി​രി – പ​ത്ത്
    നെ​യ്യ് – ര​ണ്ട് വ​ലി​യ സ്പൂ​ൺ
    വെ​ള്ളം – ആ​വ​ശ്യ​ത്തി​ന് 

പാ​കം ചെ​യ്യു​ന്ന വി​ധം

അ​വ​ൽ ക​ഴു​കി വാ​രി​വെ​ക്കു​ക. ചു​വ​ടു ക​ട്ടി​യു​ള്ള പാ​ത്ര​ത്തി​ൽ നെ​യ്യ് ഒ​ഴി​ച്ച് ക​ശു​വ​ണ്ടി​യും ഉ​ണ​ക്ക​മു​ന്തി​രി​യും മൂ​പ്പി​ച്ചു മാ​റ്റി​വെ​ക്ക​ണം. അ​തേ പാ​ത്ര​ത്തി​ൽ പാ​ൽ ഒ​ഴി​ച്ച്, ചെ​റു​താ​യി തി​ള​ക്കാ​ൻ തു​ട​ങ്ങു​മ്പോ​ൾ അ​വ​ൽ ചേ​ർ​ത്ത് ഇ​ള​ക്ക​ണം. പ​ഞ്ച​സാ​ര​യും ഏ​ല​ക്ക​യും കൂ​ടി ചേ​ർ​ക്കാം. അ​വ​ൽ വേ​വു​മ്പോ​ൾ ക​ശു​വ​ണ്ടി​യും ഉ​ണ​ക്ക​മു​ന്തി​രി​യും ചേ​ർ​ക്ക​ണ.​ഇ​നി ര​ണ്ടു മൂ​ന്നു ക​ദ​ളി​പ്പ​ഴ​മോ മൈ​സൂ​ർ​പ്പൂ​വ​ൻ​പ​ഴ​മോ തൊ​ലി​ക​ള​ഞ്ഞ് ചെ​റു​താ​യി അ​രി​ഞ്ഞ് എ​ടു​ക്കു​ക. അ​ല്ലെ​ങ്കി​ൽ ക​യ്യ് കൊ​ണ്ട് ന​ന്നാ​യി ഉ​ട​ച്ചെ​ടു​ക്കാം.​അ​ത്യാ​വ​ശ്യം മ​ധു​ര​ത്തി​ന് പ​ഞ്ച​സാ​ര ഇ​ടു​ക. ത​വി​ടു​പോ​വാ​ത്ത ചു​വ​ന്ന അ​വ​ൽ ചെ​റു​താ​യി വ​റു​ത്തെ​ടു​ക്കു​ക. ഇ​തെ​ല്ലാം​കൂ​ടി ഒ​രു ഗ്ലാ​സി​ലേ​ക്കി​ട്ട് ആ​വ​ശ്യ​ത്തി​ന് പാ​ലും ഒ​ഴി​ച്ച് സ്പൂ​ണും കൊ​ണ്ട് ന​ന്നാ​യി അ​ടി​ച്ചു ചേ​ർ​ക്കു​ക. അ​ല​ങ്കാ​ര​ത്തി​ന് വേ​ണ്ടി ക​പ്പ​ല​ണ്ടി​യോ ചെ​റി​യോ ഉ​പ​യോ​ഗി​ക്കാം. കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ ത​നി​നാ​ട​ൻ ഐ​റ്റ​മാ​യ അ​വ​ൽ​മി​ൽ​ക് റെ​ഡി. 
 

Tags